സമ്മർ ഇൻ കസാക്കിസ്ഥാൻ


കുറേ കാലങ്ങൾക്ക്‌ ശേഷം ആണു ഒരു പോസ്റ്റ്‌ എഴുതാൻ തോന്നിയത്‌. പോസ്റ്റ്‌ എഴുതാൻ പോലും അലസത തോന്നിക്കുന്ന മനസ്സ്‌ ആണു ഇപ്പോൾ 😌

‌പ്രായത്തിനൊത്ത ചിട്ടയും വ്യായാമമും ഒന്നുമില്ലാതെ ഇങ്ങനെ തിന്നും കുടിച്ചും നടന്ന് High LDL ഉം Low HDL ഉം ഉൾപെടെ ഒരു പക്കാ പ്രവാസിക്ക്‌ വേണ്ട എല്ലാ സംഗതികളും ഇപ്പൊ ഉണ്ട്‌‌. 


അങ്ങനെ പ്രത്യേകിച്ച്‌ ഒരു ലക്ഷ്യവുമില്ലാതെ  ജീവിതം ഇങ്ങനെ നീങ്ങുമ്പോ ഒരു ദിവസം ജർമ്മനിയിൽ നിന്ന് ഒരു Level 5 "Rock Climber"-നെ ഓൺലൈനിൽ പരിജയപെട്ടു. ആദ്യം കേട്ടപ്പോൾ ഇത്‌ കൊള്ളാം  ഈസിയായിട്ട്‌ തോന്നി , ചുമ്മാ വെറുതെ മല കയറിയാ മതി എന്നൊക്കെ കരുതി. ‌അവർ ഒരു ടീമായി കസാഖിസ്ഥാനിലെ അൽമാട്ടി മലനിരകളിൽ ഒരു Rock Climbing കാമ്പ്‌ പ്ലാൻ ചെയ്യുന്നുണ്ട്‌ എന്ന് എന്നെ അറിയിച്ചു. സുന്ദരമായ ഒരു മലയോര നഗരമാണു‌ ‌ അൽമാട്ടിയെന്ന് എനിക്ക്‌ അറിയാം.ആരും കാണാൻ കൊതിക്കുന്ന ഭൂപ്രകൃതി ഉള്ള ഈ സ്ഥലത്തേക്ക്‌ പോകാൻ ഇപ്പൊ നമുക്ക്‌ വിസ ഒന്നും വേണ്ട.അങ്ങനെ "Rock Climbing in Almatty"‌  ഈ വർഷത്തെ എന്റെ സമ്മർ ട്രിപ്‌ പ്ലാൻ ചെയ്യാൻ‌ ഒരു കാരണം കിട്ടി. 


പക്ഷെ Climbing ഞാൻ കരുതിയ പോലെ എളുപ്പമല്ലെന്നും , നല്ല കഷ്ടപ്പാട്‌ ഉള്ള പണിയാണെന്നും ഇതിനു നല്ല Upper body Strength വേണമെന്നും ഇത്‌ ഇന്ന് ലോകത്ത്‌ ഏറ്റവും കൂടുതൽ ആളുകൾ Stress relief നായി തിരഞ്ഞെടുക്കുന്ന ഒരു കായിക വിനോധമാണെന്നും ഇപ്പോളാണു അറിഞ്ഞത്‌. 


മടിയനായ എനിക്ക്‌ ഈ മലകയറ്റം കോണ്ട്‌ എന്ത്‌ മാറ്റമാണുണ്ടാകുന്നത്‌ എന്ന് ‌അറിയാൻ ഒരു  ആഗ്രഹം. എന്നെ അടുത്തറിയാവുന്ന ആരും ഞാൻ ഒരു Rock Climbing നു പോകുവാണു എന്നറിഞ്ഞാൽ വിശ്വസിക്കില്ല.പക്ഷെ ഞാൻ ഒരു കൈ നോക്കാം എന്ന് തീരുമാനിച്ച്‌ കഴിഞ്ഞു.അങ്ങനെ ഞാൻ ഈ സമ്മറിൽ അൽമാട്ടിയിലേക്ക്‌ റ്റിക്കറ്റ്‌ എടുത്തു.


ദോഹയിൽ നിന്നും അൽമാട്ടിയിലേക്ക്‌ പോയി 5 ദിവസം ഒരു ഹോസ്റ്റലിൽ കാമ്പ്‌ ചെയ്തു അവിടത്തെ ഒരു മെഡിക്കൽ Student ന്റെ കൂടെ കറങ്ങി പ്രധാന വിനോധ സഞ്ജാര കേന്ദ്രങ്ങളൊക്കെ കണ്ട ശേഷം കസാഖിന്റെ തലസ്ഥാന നഗരിയായ അസ്താന (നൂർ സുൽതാനിലേക്ക്‌) പോയി അവിടെയും 2 ദിവസം താമസിച്ച്‌ ‌ചുറ്റിയിട്ട്‌  അവിടെ നിന്ന് പിന്നെ Burabay‌ National Park കൂടി ‌പോയിട്ട്‌ അവസാനം‌ തിരിച്ച്‌ അൽമാട്ടിയിൽ വന്നിട്ട്‌ പിന്നെ കുറച്ച്‌ ‌ വെള്ളച്ചാട്ടങ്ങളും ലേക്ക്‌ വ്യു പോയിന്റുകളും  കണ്ട്‌  അങ്ങനെ Shymbulak സ്കീ റിസോർട്ടിൽ ഒരു ദിവസം സ്റ്റേ ചെയ്തു തിരിച്ചു വാരാനാണു പ്ലാൻ. 


ഇടക്ക്‌ സമയം കിട്ടിയാൽ റഷ്യൻ നൈറ്റ്‌‌ ലൈഫ്‌ കൂടി കാണാൻ ശ്രമിക്കണം എന്നുണ്ട്‌. ഇനി പ്രധാന പരുപാടിയായ Climbing -ലേക്ക്‌ പോകാം. ഈ യാത്രയിൽ ആകെ മൊത്തം ഒരു 8 മല കയറാൻ പ്ലാൻ ഉണ്ട്‌. അതിൽ ഒരു Rock Climbing ട്രെയിനിംഗ്‌ സെഷൻ ഉണ്ട്‌ , പിന്നെ ഞങൾ 4 പേരടങ്ങുന്ന ടീം ഒരു 6 മണിക്കൂർ നീണ്ട്‌ നിക്കുന്ന Rock Climbing സെഷനു വേണ്ടി ആണു തയ്യാറെടുക്കുന്നത്‌‌. 

ഞങ്ങൾ അവിടത്തെ ഒരു Rock climbing ട്രെയിനർക്ക്‌ 100 USD $ (അമേരിക്കൻ ഡോളർ) കോടുത്ത്‌ ബുക്ക്‌ ചെയ്തു. ട്രെയിനർ പറഞ്ഞ പ്രകാരം രാവിലെ എട്ട്‌ മണിക്ക്‌ ചെറുതായിട്ട്‌ എന്തെങ്കിലും ലഘു ഭക്ഷണം കഴിച്ചിട്ട് കയറും ,സേഫ്റ്റി ഹാർനെസ്സും പിന്നെ ഹെൽമറ്റും ഒക്കെ എടുത്തോണ്ട്‌ മലയിലേക്ക്‌ വരാൻ പറഞ്ഞു. ‌


അങ്ങനെ ഞാനും എന്റെ  ജർമ്മൻ climber ഉം കൂടി ഒന്നിച്ച്‌ ഉടൻ തന്നെ  മദ്ധ്യേഷ്യയിലെ ഏറ്റവും സുന്ദരമായ മലയോര നഗരമായ അൽമാട്ടിയിൽ Rock Climbing -ന്റെ പരിശീലനം തുടങ്ങുന്നതാണു. ഒരു ലെവെൽ 5B Climber ആയതിനു ശേഷം നമുക്ക്‌ വീണ്ടും കാണാം.എനിക്ക്‌ വേണ്ട മോട്ടിവേഷൻ തന്ന് കട്ടക്ക്‌ കൂടെ നിക്കാൻ ഒരു കിടിലൻ‌ കസാക്ക്‌ ട്രെയിനറെ കിട്ടിയിട്ടുണ്ട്‌. എനിക്കില്ലെങ്കിലും അതിയാനു എന്നിൽ പ്രതീക്ഷയുണ്ട്‌ ! 




Nb: "മടിയൻ മല ചുമക്കും" എന്നല്ലേ ചൊല്ല് , സോ ഈ മടി മാറാൻ ഏറ്റവും നല്ല ഒരു മാർഗ്ഗമായി Climbing നെ ഒന്ന് ട്രൈ ചെയ്തിട്ട്‌, റിസൾട്ട്‌ പോയി വന്നതിനു ശേഷം അറിയിക്കുന്നതാണു !

Comments

Popular posts from this blog

ആലപ്പുഴയും, ആനവണ്ടിയും ഗവി യാത്രയും !

ഹൈക്കിംഗ്‌: മുന്നൊരുക്കങൾ