Casa de Pavishká's Concept
>> Building a Service Apartment ; A Spanish Casa in Kerala എനിക്ക് 2020 ലാണു കേരളത്തിൽ ഒരു വീട് വാങ്ങണമെന്ന ആശയം ഉടലെടുക്കുന്നത്. കേരളത്തിൽ ഒരു വീട് വക്കുമ്പോൾ അതെങ്ങനെയാണു ഞാൻ സ്പാനിഷ് ഡിസൈൻ തിരഞ്ഞെടുത്തത് എന്ന് പലരും എന്നോട് ചോദിച്ചു . ഞാൻ 2018-ൽ ഒരു സ്പാനിഷ് കമ്പനിയായ Técnicas Reunidas- ൽ Pre-commissioning Engineer ആയി കുറച്ച് കാലം ജോലി ചെയ്തിരുന്നു. അവിടെ ജോലി ചെയ്യുമ്പോൾ എനിക്ക് ഒരു Venezuelan സുഹൃത്ത് ഉണ്ടായിരുന്നു. ഒരു കാലത്ത് ദാരിദ്ര്യത്തിൽ കഷ്ടപ്പെട്ട വെനിസ്വേലയിലെ ജീവിതത്തിൽ നിന്ന്, ഇന്ന് സ്പെയിനിലേക്ക് കുടിയേറി പുതിയൊരു ജീവിതം ആരംഭിച്ച കഥയൊക്കെ അവൻ എനിക്ക് പറഞ്ഞു തന്നു. ലൂയി എന്ന ആ Venezuelan സുഹൃത്ത് എനിക്ക് സ്പാനിഷ് സംസ്കാരം പരിചയപ്പെടുത്തി. അവരുടെ കാറ്റലോണിയയിലെ പ്രതിഷേധവും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവും, കൂടാതെ സ്പെയിനിനെക്കുറിച്ചുള്ള മറ്റു പല കാര്യങ്ങളും അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. സ്പെയിനിൽ അവരുടെ വീടിന്റെ ഒരു ഭാഗം അവർക്ക് ഉപയോഗിക്കാൻ ആയി എടുത്തിട്ട് വീടിന്റെ ബാക്കി ഭാഗം AirBnB ചെയ്യും , അ...