ഹൈക്കിംഗ്‌: മുന്നൊരുക്കങൾ


2022 ലെ മൺസൂൺ കാല യാത്രക്ക് ശേഷം മൂന്നു വർഷങ്ങൾ കടന്നു പോയി. അന്നത്തെ ആ ഓർമ്മകൾ തന്ന ഉന്മേഷവും ഊർജവും കൊണ്ട്  ഇത്രയും നാൾ എനിക്ക് വലിയ തട്ടും മുട്ടും കൂടാതെ മുന്നോട്ടു പോകുവാൻ സാധിച്ചു. ഈ കാലത്തിനിടയിൽ ഒരു തർക്കവും അതിന്റെ ഭാഗമയിട്ട്‌ കേസും കോടതിയും കയറി നടക്കേണ്ടി വന്നപ്പോൾ ഈ യാത്ര തന്ന "Confidence" ഒരു പവർ തന്നെയായിരുന്നു. 


അന്നത്തെ സോളോ ട്രിപ്പിൽ കിട്ടിയ സൗഹൃദങ്ങളും അതിനു ശേഷം കിട്ടിയ കുറച്ച്  ഓൺലൈൻ സൗഹൃദങ്ങളും , അവരുടെ അനുഭവങ്ങളും വ്ലോഗുകളും ഒക്കെ കൂടി എനിക്ക്‌ ഒരു പുതിയ വിദേശ യാത്രക്ക്‌ കൂടി ശ്രമിക്കാൻ ഉള്ള ധൈര്യം നൽകി.


വെറുതെ ഒരു വിദേശ യാത്ര എന്നതിന് പുറമെ ഇത്തവണ ഒരു PROFFESIONAL ഹൈക്കർ ആയിട്ട് പോയി കസാക്കിസ്ഥാനിലെ കുറേ  മലകൾ , അരുവികൾ കുന്നുകൾ എല്ലാം ഒന്ന് കണ്ട് ആസ്വദിച്ചു വരാമെന്ന് വച്ചു.കൂടാതെ , ഹൈക്കർ ആകുവാൻ ആയി ഞാൻ കുറെയേറെ മുന്നൊരുക്കങ്ങൾ നടത്തി , ഇനി അതിനെ കുറിച്ച് പറയാം.  


ആദ്യമായിട്ട് ഞാൻ  ഹൈക്കർ ആയ കുറച്ച് പേരുടെ സഹായവും ഉപദേശവും നേടി. പ്രധാന HIKING FRIENDLY സൈറ്റുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ട്  ഒരു ട്രെയ്നറെ കണ്ടെത്തി.ട്രെയ്‌നറുടെ നിർദേശ പ്രകാരം ഒരു ഷു വാങ്ങാൻ പോയി. ഓൺലൈനിൽ ADIDAS ADIPRENE + ഹൈക്കിങ് ഷു തപ്പി നോക്കി അത് നല്ല ഒരു റേറ്റിന് കിട്ടാൻ ആയിട്ട് "Brand For Less"  എന്ന ഷോപ്പിൽ പോയി നല്ല  ഡിസ്‌കൗണ്ടിൽ ഒരു  ബ്രൗൺ കളർ ഷൂ വാങ്ങിച്ചു. "Plant & Grow" എന്ന പേരിൽ പുറത്തു വന്നിട്ടുള്ള ഒരു വെജിറ്റേറിയൻ ഷൂ  ആണ് ഇത്.വെജിറ്റേറിയൻ ഷൂ എന്നുവച്ചാൽ Animal Leather ഇന് പകരം Synthetic Leather/Fabrics  ഉപയോഗിക്കുന്ന രീതി ആണ് .കൂടാതെ  ഇതിന്റെ സോളിൽ "Mud Release Technology" എന്ന് എഴുതിവച്ചിട്ടുള്ളത്  കണ്ടപ്പോൾ ഇത് നമ്മുടെ നാട്ടിലെ കുണ്ടും ചെളിയും നിറഞ്ഞ റോഡിനു പറ്റിയ ഷു ആണല്ലോ, അങ്ങനെ ആണെങ്കിൽ ഇതിപ്പോ ലാഭമായല്ലോ  എന്ന്  തോന്നിപോയി.


ഒരു ഹൈകർക്കു പ്രധാനമായിട്ടു വേണ്ട രണ്ട് കാര്യങ്ങളാണ്  ഷൂവും ബാഗും. അടുത്തത് ഒരു ഹൈക്കിങ് ബാഗ് ആണ്.ബാഗ് വാങ്ങാൻ പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി പറയാൻ ഉണ്ട്. എന്തായാലും കുറച്ച് പൈസയൊക്കെ പൊട്ടിച്ചു വിദേശത്തു പോകുവാണല്ലോ, വെറും ഹൈക്കർ ആയിട്ട് കാര്യമില്ല നാലാള് അറിയണമെങ്കിൽ ഇന്നത്തെ കാലത്തു ഒരു വ്‌ളോഗ് ചെയ്യണം, അത് കൊണ്ട് ഒരു ഹൈക്കർ വ്‌ളോഗർ ആകാൻ തീരുമാനിച്ചു.

വ്‌ളോഗ് ചെയ്യാൻ ആയി ഞാൻ ഒരു ഓസ്‌മോ ആക്ഷൻ കാമറയും സെൽഫി സ്റ്റിക്കും ഒരു ബഡി -യുടെ കയ്യിൽ നിന്ന് കടം വാങ്ങിച്ചു.അത്‌ ഉപയോഗിക്കാൻ ഒരാഴ്‌ച കൊണ്ട്‌ പടിച്ചു ,   എന്നിട്ട്‌ എല്ലാം സെറ്റ്‌ ആക്കി വച്ചു.



ഇതിനിടെ ഞാൻ ഒരു ഹൈക്കിംഗ്‌ ബാഗ്‌ വാങ്ങാൻ ആയി  കുറേ അലഞ്ഞു, ഉള്ളതിനെല്ലാം നല്ല വിലയാണു.ആകെ കൂടി നല്ല ഓഫർ ഉള്ളറ്റത്‌  ‌ "Decathlon" ആണു. അങ്ങനെ "Doha festival City" യിലുള്ള Decathlon പോയി. ബാഗ്‌ കണ്ട്‌ ഇഷ്ടപെട്ടു, ഒരുപാട്‌ സിപ്പർ ഉണ്ട്‌, കമ്പ്രസ്സിംഗ്‌ സിപ്പർ ഉള്ളത്‌ കൊണ്ട്‌ ബാഗിനു ഒരു സിമ്പിൾ ലുക്ക്‌ കിട്ടുന്നുണ്ട്‌‌. ഇതിന്റെ മോഡൽ നമ്പർ "MH500" എന്നാണു, ഇതിനു 40L കപ്പാസിറ്റി ഉള്ളത്‌ കൊണ്ട്‌ ഏതാണ്ട്‌ ഒരു 12 കിലോ കൊണ്ട്‌ പോകാം.അങ്ങനെ ബാഗ്‌ ഫിക്സ്‌ ആക്കിയിട്ട്‌ ഓഫർ നോക്കി ഒരു  ഹൈകിംഗ്‌ ജാക്കറ്റ്‌ കൂടി അവിടുന്നു വാങ്ങിച്ചു. ബാഗും ഇട്ട്‌ ഒരു ബ്ലൂ ജീൻസിന്റെ കൂടെ ഹൈക്കിംഗ്‌ ജാകറ്റ്‌‌ ഇട്ട്‌ വന്നപ്പോ ‌ഒരു പ്രൊ ഹൈക്കർ- ലുക്ക്‌ ആയി. ആകെ ഒരു കുറവ്‌  തോന്നിയത്‌ സ്പോർട്ട്സ്‌ വാച്ച്‌ ആണു. 

ഇത്രയുമായപ്പൊ ഒരു സ്പോർട്‌സ്‌ വാച്ച്‌ കൂടി വേണം എന്ന് തോന്നി. എനിക്ക്‌ "White color Sports Watch" നല്ല ചേർച്ച ആണു, വെള്ള കളർ കാണാൻ അടിപൊളി ആണു. ഷൂ എടുത്തപ്പൊ "Mud Release Technology" ഉള്ള ഷൂ നോക്കി എടുത്ത പോലെ തന്നെ  "Mud & Water Resist Watch" വാങ്ങിച്ചു. വീടിനു അടുത്തുള്ള R&B ഇൽ വാച്ച്‌ വാങി വന്ന് എല്ലാം പാക്ക്‌ ചെയ്ത്‌ ഫ്ലൈ ദുബായ്‌ ഫ്ലൈറ്റ്‌‌ ഓൺലൈൻ ആയിട്ട്‌ ചെക്കിൻ ചെയ്തു. 


മുന്നൊരുക്കത്തിന്റെ ഭാഗമായിട്ട്‌ ഇറ്റലിയുടെ ഒരു ട്രാവൽ ഡെന്റൽ കിറ്റ്‌ വാങിച്ചു.കുളിക്കാൻ സോപ്പിനു പകരം ഒരു 88മില്ലി ബാത്ത്‌ & ബോഡി ഷവർ ‌ജെൽ വാങി.ഹാൻഡ്‌ ലഗ്ഗേജിൽ 100 ml കൂടുതലുള്ള്‌ Liquid items ഒന്നും കൊണ്ട്‌ പോകാൻ പറ്റില്ല. അത്‌ കൊണ്ടാണു‌ 88 ml ചെറിയ ജെൽ വാങ്ങിയത്‌. 


പിന്നെ എന്റെ  ലാപ്പും കാമറയും ചാർജ്ജറും കൂടി വേറെ ഒരു  ചെറിയ ബാഗിലാക്കി. ബാക്കി 5 ടി ഷർട്ടും 4 സ്പോർട്സ്‌ ട്രൗസറും 1 ജാക്കറ്റും പിന്നെ ഒരു ബാത്രൂം സ്ലിപ്പറും വച്ച്‌ ബാഗ്‌ സെറ്റ്‌ ആക്കി. 


ഈ യാത്ര ഒരു തരം ഹീലിംഗ്‌ ആണു, പഴയ ആ ബാക്ക്പാക്കിംഗ്‌ കാലത്തെ വീണ്ടും ഓർത്തെടുത്ത്‌ കൊണ്ട്‌ ബോർഡിംഗ്‌ പാസ്സ്‌ നെഞ്ജോട്‌ ചേർത്ത്‌ ഞാൻ വിശ്രമിച്ചു



Action Begins ............. 


      

Comments

Popular posts from this blog

ആലപ്പുഴയും, ആനവണ്ടിയും ഗവി യാത്രയും !

സമ്മർ ഇൻ കസാക്കിസ്ഥാൻ