Casa de Pavishká's Concept

 >>Building a Service Apartment ; A Spanish Casa in Kerala


എനിക്ക് 2020 ലാണു കേരളത്തിൽ ഒരു വീട്‌ വാങ്ങണമെന്ന ആശയം ഉടലെടുക്കുന്നത്‌. കേരളത്തിൽ ഒരു വീട്‌ വക്കുമ്പോൾ അതെങ്ങനെയാണു ഞാൻ സ്പാനിഷ്‌ ഡിസൈൻ ‌ തിരഞ്ഞെടുത്തത്‌ എന്ന് പലരും എന്നോട്‌ ചോദിച്ചു . 

ഞാൻ 2018-ൽ ഒരു സ്പാനിഷ്‌ കമ്പനിയായ Técnicas Reunidas- ൽ Pre-commissioning Engineer ആയി കുറച്ച്‌ കാലം ജോലി ചെയ്തിരുന്നു. അവിടെ ജോലി ചെയ്യുമ്പോൾ എനിക്ക് ഒരു Venezuelan സുഹൃത്ത് ഉണ്ടായിരുന്നു. ഒരു കാലത്ത് ദാരിദ്ര്യത്തിൽ കഷ്ടപ്പെട്ട വെനിസ്വേലയിലെ ജീവിതത്തിൽ നിന്ന്, ഇന്ന് സ്പെയിനിലേക്ക് കുടിയേറി പുതിയൊരു ജീവിതം ആരംഭിച്ച കഥയൊക്കെ അവൻ എനിക്ക്‌ പറഞ്ഞു തന്നു. ലൂയി എന്ന ആ Venezuelan സുഹൃത്ത് എനിക്ക് സ്പാനിഷ് സംസ്കാരം പരിചയപ്പെടുത്തി. അവരുടെ കാറ്റലോണിയയിലെ പ്രതിഷേധവും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവും, കൂടാതെ സ്പെയിനിനെക്കുറിച്ചുള്ള മറ്റു പല കാര്യങ്ങളും അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. സ്പെയിനിൽ അവരുടെ വീടിന്റെ ഒരു ഭാഗം അവർക്ക്‌  ഉപയോഗിക്കാൻ ആയി എടുത്തിട്ട്‌ വീടിന്റെ ബാക്കി ഭാഗം AirBnB ചെയ്യും , അവർക്ക്‌ അതൊരു വരുമാന മാർഗം ആണു. അങ്ങനെ സ്പാനിഷ് ആർക്കിടെക്ചറിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഞാൻ ഈ ഡിസൈൻ തിരഞ്ഞെടുത്തു. പിന്നീട് സ്പാനിഷ് ഭാഷയിലെ La Casa de Papel (Money Heist) വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഞാൻ എന്റെ വീടിന് "Casa de Pavishká " എന്ന് പേരിട്ടു. 

'Casa de Pavishká ' means a place filled with divine purity. 

Also Casa de Pavishká Signifies a Home blessed with Pure Divinity.


എന്റെ Casa ഡിസൈൻ ചെയ്യാൻ, ക്ലാസ്മേറ്റ് ആയ ജയറാമിനെ ഞാൻ സമീപിച്ചു.എനിക്ക് വേണ്ടി ഒരു വീട് രൂപകൽപ്പന ചെയ്യണമെന്ന് ഞാൻ ജയറാമിനോട് ആവശ്യപ്പെട്ടു, അതിന് അഞ്ചു പ്രധാന ആവശ്യങ്ങൾ ഞാൻ മുന്നോട്ടുവച്ചു.

1.താഴത്തെ നിലയിൽ 2BHK, മുകളിലെ നിലയിൽ 3BHK

2.ഗ്ലാസ് കാബിനിൽ മൂടിയ ഒരു Stair Area.

3.സ്പാനിഷ് വാസ്തുശൈലിയിലുള്ള ഐലൻഡ് ഓപ്പൺ കിച്ചൻ

4.കൂടാതെ Airbnb ആശയത്തിന് അനുയോജ്യമായി താഴത്തെ നിലയും മുകളിലെ നിലയും സ്വതന്ത്രമായി വേർതിരിച്ചിരിക്കുക

5.A Multi purpose Mezzanine floor for a Majilis/Hall





Hence The design was completed, the concept approved, and the building permit secured. Construction of our house began on November 10, 2022, in the Royal Garden Gated villa complex near Pathanamthitta.


AND SOON OUR CASA WILL BE LISTED IN AirBnB & MAKEMYTRIP OPTIONS ; 

Casa de Pavishká is a quiet, highly-rated villa and nature stay located in Royal Garden, Mannaramala, Pathanamthitta, Kerala. Known for its peaceful and scenic surroundings, fresh air, and relaxing environment, it serves as an excellent retreat while remaining easily accessible from Pathanamthitta Town Square.



Comments

Popular posts from this blog

ഹൈക്കിംഗ്‌: മുന്നൊരുക്കങൾ

6 Days Solo Trip Part-2

Science of Addiction