Jatayu Earth's Center & Meenpidipara


 

    ചിലർക്ക്  ട്രിപ്പ് പോകുന്നത് ആഡംബരമാണ്. പണി എടുത്തു നല്ല പോലെ സമ്പാദിച്ചു സ്വന്തമായി വീടും കാറുമൊക്കെ ആയിട്ട് Explore ചെയ്താ മതിയെന്ന് പറഞ്ഞാൽ എനിക്ക് അതിനെ പിന്തുണയ്ക്കാൻ കഴിയില്ല. ആരോഗ്യം ഉള്ള സമയത്തു കാശുണ്ടാക്കുക, വയസ്സ് കാലത്തു പോയി ആശുപത്രിയിൽ കൊണ്ട് കൊടുക്കുക ! വീട്ടുകാർക്ക്  വേണ്ടി നാട് വിട്ട് മരുഭൂമിയിൽ ചെന്ന് കഷ്ടപ്പെട്ട് നല്ല പ്രായം മൊത്തം വിഷകാറ്റും ശ്വസിച്ച് അവസാനം രോഗിയായി തിരിച്ച് വരുന്ന പ്രവാസിയാകാൻ എനിക്ക് പറ്റില്ല. ഇന്നത്തെ ആഗ്രഹങ്ങൾ ഇന്ന് തന്നെ നടപ്പിലാക്കുക ! അത്‌ ഇഷ്ടപെട്ട ഭക്ഷണം ആകാം, ഇഷ്ടപെട്ട വസ്ത്രങ്ങൾ ആകാം, യാത്ര ആകാം, കുട്ടുകാരാകാം, എന്തും ആകട്ടെ,നമുക്ക് ഇഷ്ടപ്പെട്ടത് നമ്മെ ചെയ്യാൻ അനുവദിക്കാത്ത എന്തിനെയും നമ്മൾ മറികടക്കണം.നാളെ എന്നൊന്നുണ്ടെങ്കിൽ അത് നാളെ നോക്കാം.ഇതാണ് ന്യു ജെൻ പിള്ളാരിൽ (Also My Wife) നിന്നും എനിക്ക് കിട്ടിയ വൈബ്.

    ഈ പറഞ്ഞ ട്രിപ്പ് ഒക്കെ പബ്ലിക്ക് ട്രാൻസ്‌പോർട്ടിൽ (KSRTC/ TRAIN) പോകുമ്പോൾ തുച്ഛമായ ചിലവ് മാത്രമേ വരികയുള്ളു. പിന്നെ Bus il പോയാൽ കൊറോണ വന്ന് ചാകുമെന്ന് പേടിച്ചിട്ടാണേൽ അതൊക്കെ വെറുതെ വീട്ടിൽ കുത്തി ഇരുന്നാലും , സമയം ആകുമ്പോൾ മുകളിലോട്ട് പോകേണ്ടി വരും.

ആദ്യം മനസ്സിലെ ഭയങ്ങൾ വിട്ട് മാറണം, അതിന് യാത്ര നല്ല ഒരു മരുന്നാണ്.അങ്ങനെ അടുത്ത Destination ആയ ജടായുപ്പാറ പോകാൻ ആയിട്ട് ഞാൻ രാവിലെ വീട്ടിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷം Thiruvananthapuram ഫാസ്റ് പാസഞ്ചർ വണ്ടിക്ക് കയറി ചടയമംഗലം ടിക്കറ്റ് എടുത്തു. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരം വണ്ടി കയറി അടുർ,കൊട്ടാരക്കര,ആയുർ വഴി സാഹസികതയില്ലാത്ത ഒരു ആനവണ്ടിയാത്ര നടത്തി  ഒടുവിൽ ഞാൻ ചടയമംഗലം ബസ്സ് സ്റ്റാന്റിൽ  ഇറങ്ങി. അവിടെ ബസ്സ് സ്റ്റാന്റിലെ കടയിൽ നിന്ന് ഒരു പൈനാപ്പിൾ സോട കുടിച്ചിട്ടു ഓട്ടോ സ്റ്റാൻഡ് ഇൽ പോയി എന്നെ ജടായുപ്പാറ കൊണ്ട് വിടാൻ ആവശ്യപ്പെട്ടു.


ഓട്ടോ സുഹൃത്തിന്റെ നമ്പർ ഞാൻ വാങ്ങിച്ചു , അദ്ദേഹം എന്നെ 60 രൂപ വാങ്ങി  Jatayu Earth Center ഇൽ എത്തിച്ചു തന്നു. പച്ചപ്പ് നിറഞ്ഞ നെൽവയലുകളും കൃഷിയിടങ്ങളുമുള്ള ചുറ്റുപാടുകളുടെ അതിമനോഹരമായ കാഴ്ച അനുഭവിച്ചുകൊണ്ട് തന്നെ ഞാൻ പ്രധാന കുന്നിലേക്ക് സ്വിസ് നിർമ്മിത കേബിൾ കാറിൽ കയറി Entry Ticket (Ticket charge was 535/-) എടുത്തു  മുകളിൽ എത്തി. Cable കാറുകളിൽ സവാരി ചെയ്യുന്നതിലൂടെ സന്ദർശകർക്ക് പ്രകൃതി ഭംഗി  അനുഭവിക്കാനും സാക്ഷ്യം വഹിക്കാനും കഴിയും. 

സമുദ്രനിരപ്പിൽ നിന്ന് 350 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജടായു എർത്ത് സെന്ററിലെ ജടായുവിന്റെ മാസ്മരിക ശിൽപത്തെ കണ്ട് ഞാൻ വിസ്മയിച്ച് നിന്നുപോയി. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം എന്ന ബഹുമതിയും ഈ പാർക്കിന് ഉണ്ട്,  കേരളത്തിലെ ആദ്യത്തെ പൊതു-സ്വകാര്യ പങ്കാളിത്ത ടൂറിസം സംരംഭമാണിത്.65 ഏക്കറിൽ പരന്നുകിടക്കുന്ന കുന്നുകളിലും താഴ്‌വരകളിലും ഗുഹകളിലുമാണ് ജടായു എർത്ത് സെന്റർ സ്ഥിതി ചെയ്യുന്നത്, ഓരോ വർഷവും വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്നുണ്ടെങ്കിലും ഈ പദ്ധതി പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ടൂറിസത്തിന്റെ ഒരു ഉദാഹരണമാണ്. 




ഇവിടെ ഒരു ഡിജിറ്റൽ മ്യൂസിയവും 12D തിയേറ്ററും ഉണ്ട്. സാഹസികതയും ആവേശവും ഉൾക്കൊള്ളാൻ 20-ലധികം ഗെയിമുകളുണ്ട്. ഷൂട്ടിംഗ് മുതൽ പെയിന്റ്‌ബോൾ, റോക്ക് ക്ലൈംബിംഗ്, റാപ്പെലിംഗും വരെ നിങ്ങൾക്ക് അവിടെ രസകരമായ അനുഭവം ലഭിക്കും.

ചില പുരാണ അടയാളങ്ങളും ശിൽപത്തോട് ചേർന്നുള്ള ഒരു ക്ഷേത്രവും കാണാം.അതിൽ പ്രധാനപ്പെട്ടത് ഒരു രാമ ക്ഷേത്രവും, ചെറിയ കുളവും,പിന്നെ ശ്രീരാമപാദവും ആണ്.

ഈ രാമക്ഷേത്രം പണിതിരിക്കുന്നത് നോർത്ത് ഇന്ത്യൻ ശൈലിയിൽ ആണ് .അന്ന് അവിടെ സന്ദർശനത്തിന് വന്നതിൽ ഭൂരിഭാഗവും നോർത്ത് ഇന്ത്യക്കാരാണ്. ഞാൻ ഹിന്ദിയിൽ അവരോട് എന്റെ ഫോട്ടോ എടുത്തു തരാൻ ആവശ്യപെട്ടു. അവർക്കും ഞാനും നല്ല ഫാമിലി ഫോട്ടോകൾ എടുത്തു കൊടുത്തു.അവിടത്തെ വൈബ് ആസ്വദിച്ചു കുറച്ചു നേരം ഞാൻ ഫോട്ടോസ് എടുത്തു അവിടെ തുടർന്നു. നല്ല ശീതള പാനീയം കുടിച്ചു , ഞാൻ ഹനുമൻ സ്വാമിയെ കണ്ടിട്ട് , അവിടെ ആലേഖനം ചെയ്ത രാമായണചരിത്രം വായിച്ചിരുന്നു.രാമായണത്തിലെ പുരാണ പക്ഷിയായ ജടായു രാവണനിൽ നിന്ന് സീതയെ രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് ഈ പാർക്ക് അറിയപ്പെടുന്നത്.രാവണന്റെ ആക്രമണത്തെത്തുടർന്ന് ജടായു പക്ഷി , ഒരു ചിറക് അറ്റ് അവിടെ വീണതായി പ്രദേശവാസികൾ വിശ്വസിക്കുന്നു.

Snap Taken by @renjithisback from Jatayu Earth Center in iPhone13pro

    ഊട്ടിയിൽ നിന്നും വന്ന ഒരു ഗാങ്ങിന്റെ കൂടെ ഞാനും അങ്ങ്  കൂടി കുറേ ഫോട്ടോസ് എടുത്തു.അവർക്ക് ഇത് വലിയ പുണ്യ പുരാതന സ്ഥലം ആണ്, നമുക്ക് ഇത് ഒരു കുന്നും പ്രതിമയും മാത്രം. ഞാനും ഒരു പ്രവാസി ആയത് കൊണ്ട് ജടായുപ്പാറ കാണാൻ വന്നതാണ്, ഇവിടത്തെ നാട്ടുകാർക്ക് ഇത് വെറും ഒരു കുന്നും, പ്രതിമയും മാത്രമാണ്. അങ്ങനെ മതിവരുവോളം അവിടെ നിന്ന് കാറ്റും മഴയും ആസ്വദിച്ചിട്ടു  ഞാൻ കേബിൾ കാറിൽ താഴേക്ക് ഇറങ്ങി ഒരു ഓട്ടോ വിളിച്ചു ബസ് സ്റ്റാൻഡിൽ എത്തി.അടുത്ത യാത്ര പ്ലാൻ ചെയ്ത് കൊണ്ട് ഞാൻ പത്തനംതിട്ട ബസ്സ് കയറി വീട്ടിലേക്ക് തിരിച്ചു.Airpods-um വച്ച്, പാട്ടും കേട്ട് ബസ്സിന്റെ Window സീറ്റിൽ മഴയത്തു ഇരുന്നുള്ള  യാത്ര, ഇത് പറഞ്ഞറിയിക്കാൻ പറ്റുന്ന ഒരു "Feel" അല്ല, അനുഭവിച്ചു തന്നെ അറിയേണ്ടതാണ്!

മീൻപിടിപ്പാറ


കൊല്ലം ചെങ്കോട്ട റോഡിൽ കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നിന്ന് അരകിലോമീറ്റർ കിഴക്ക്, സെന്റ് ഗ്രിഗോറിയസ് കോളേജിന് പുറകിലാണ് മീൻപിടിപ്പാറ സ്ഥിതി ചെയ്യുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലാണ് മീൻപിടിപ്പാറ ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നത്.

അന്യജില്ലകളിൽ നിന്നും നിരവധി ആളുകൾ ഇവിടെ സ്ഥിരമായി എത്താറുണ്ട്. മീൻപിടി പാറ വെള്ളം ഔഷധ സ്നാനത്തിന് വളരെ നല്ലതാണെന്ന് ചില പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. ചെങ്ങമനാട് കിഴക്കെതെരുവിൽ നിന്ന് ഔഷധസസ്യങ്ങൾ നിറഞ്ഞ പ്രദേശങ്ങളിലൂടെ ഒഴുകിയ ശേഷമാണ് വെള്ളച്ചാട്ടത്തിലെത്തുന്നത് എന്നതാണ് ഇവരുടെ സാധൂകരണം.


മനോഹരമായ പാർക്കുകൾ, ചെറിയ വെള്ളച്ചാട്ടങ്ങൾ, വലിയ മത്സ്യ പ്രതിമ, തൂക്കുപാലം, പുലമൺ തോട്ടിൽ കുളിക്കാനുള്ള സൗകര്യം, അര കിലോമീറ്റർ നീളമുള്ള നടപ്പാത, ഇരിപ്പിടങ്ങൾ എന്നിവയെല്ലാം പുതിയ കാഴ്ചാനുഭവത്തിന്റെ ഭാഗമായി Kollam DTPC ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. നീരൊഴുക്ക് കുറവാണെങ്കിലും മീൻപിടിപ്പാറയുടെ സൗന്ദര്യം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.


ഇവിടെ ലഘുഭക്ഷണശാലയും വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യവുമുണ്ട്, എന്നാൽ ഇടുങ്ങിയ റോഡും പരിമിതമായ പാർക്കിംഗ് സ്ഥലവും യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടാണ്. അതിനാൽ കാറിലും മറ്റ് വലിയ വാഹനങ്ങളിലും വരുന്നവർക്ക് അരകിലോമീറ്റർ മുമ്പ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാകും.





    
ഞാൻ ഇവിടെ എത്തിയപ്പോൾ നല്ല മഴ ഉണ്ടായിരുന്നു. മഴയെ വക വെക്കാതെ കുറേ കമിതാക്കൾ ഇവിടത്തെ പാർക്കിൽ ഇരിക്കുന്നത് കൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാതെ ഞാൻ അതിലെ ഒറ്റക്ക് നടന്നു.ഒരു "Lovers പാർക്കിൽ" ഭാര്യയെ കൊണ്ട് വരാതെ സോളോ ട്രിപ്പ് വന്ന എന്റെ മണ്ടത്തരത്തെ ഓർത്തു ഞാൻ ചിരിച്ചു. കോളജിൽ പഠിക്കുന്ന കുറച്ചു പെൺ കുട്ടികളുടെ ഒരു ഗാങ്ങിനെ അവിടെ വച്ച് കണ്ട് പരിചയപെട്ടു.ഞാൻ അവർക്ക് കുറച്ചു ഗ്രൂപ്പ് ഫോട്ടോ എടുത്തു കൊടുത്തിട്ട് എന്റെ ഫോട്ടോയും അവരോട് എടുത്തു തരാൻ ആവശ്യപ്പെട്ടു. അവരും മഴ വക വയ്ക്കാതെ, ആ മഴ നനഞ്ഞുകൊണ്ട് എന്റെ കൂടെ തൂക്കു പാലം വരെ വന്ന് എനിക്ക് ഫോട്ടോസ് എടുത്തു തന്നു. ഒറ്റയ്ക്ക് ആണെങ്കിലും ഒരു മഴ യാത്രയുടെ സന്തോഷത്തിൽ മനസ്സ് നിറഞ് ഞാൻ അവിടെ നിന്ന് തിരിച്ചു വീട്ടിലേക്ക് മടങ്ങിയെത്തി.

Snap Taken by @renjithisback from Kottarakara Meenpidipara in iPhone13pro






Comments

Popular posts from this blog

Intro ; ആമുഖം; മൺസൂൺ യാത്രയുടെ ഓർമ്മകൾ !

ഒരു ചായ കുടിക്കാൻ ഡ്രൈവ് പോയിട്ട് 6 ദിവസത്തെ ലോങ്ങ് ട്രിപ്പ് പോയ കഥ !

Stress Relief & Nutrition