ഹൈക്കിംഗ്: മുന്നൊരുക്കങൾ
2022 ലെ മൺസൂൺ കാല യാത്രക്ക് ശേഷം മൂന്നു വർഷങ്ങൾ കടന്നു പോയി. അന്നത്തെ ആ ഓർമ്മകൾ തന്ന ഉന്മേഷവും ഊർജവും കൊണ്ട് ഇത്രയും നാൾ എനിക്ക് വലിയ തട്ടും മുട്ടും കൂടാതെ മുന്നോട്ടു പോകുവാൻ സാധിച്ചു. ഈ കാലത്തിനിടയിൽ ഒരു തർക്കവും അതിന്റെ ഭാഗമയിട്ട് കേസും കോടതിയും കയറി നടക്കേണ്ടി വന്നപ്പോൾ ഈ യാത്ര തന്ന "Confidence" ഒരു പവർ തന്നെയായിരുന്നു. അന്നത്തെ സോളോ ട്രിപ്പിൽ കിട്ടിയ സൗഹൃദങ്ങളും അതിനു ശേഷം കിട്ടിയ കുറച്ച് ഓൺലൈൻ സൗഹൃദങ്ങളും , അവരുടെ അനുഭവങ്ങളും വ്ലോഗുകളും ഒക്കെ കൂടി എനിക്ക് ഒരു പുതിയ വിദേശ യാത്രക്ക് കൂടി ശ്രമിക്കാൻ ഉള്ള ധൈര്യം നൽകി. വെറുതെ ഒരു വിദേശ യാത്ര എന്നതിന് പുറമെ ഇത്തവണ ഒരു PROFFESIONAL ഹൈക്കർ ആയിട്ട് പോയി കസാക്കിസ്ഥാനിലെ കുറേ മലകൾ , അരുവികൾ കുന്നുകൾ എല്ലാം ഒന്ന് കണ്ട് ആസ്വദിച്ചു വരാമെന്ന് വച്ചു.കൂടാതെ , ഹൈക്കർ ആകുവാൻ ആയി ഞാൻ കുറെയേറെ മുന്നൊരുക്കങ്ങൾ നടത്തി , ഇനി അതിനെ കുറിച്ച് പറയാം. ആദ്യമായിട്ട് ഞാൻ ഹൈക്കർ ആയ കുറച്ച് പേരുടെ സഹായവും ഉപദേശവും നേടി. പ്രധാന HIKING FRIENDLY സൈറ്റുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ട്...