6 Days Solo Trip Part-2

.......................

........................

KSRTC മലക്കപ്പാറ വരെ ഉള്ളു.അത് കഴിഞ്ഞു Kerala ബസ് ഇല്ല, കൂടുതലും ബൈക്കർമാരാണ് വാല്പാറ പൊള്ളാച്ചി ട്രിപ്പ് അടിക്കാൻ ആയി വരുന്നത്.


Continuing......................


മലക്കപ്പാറ യിൽ രാവിലെ ദോശ കഴിക്കാൻ കേറിയ കടയിൽ നിന്ന് വാൽപ്പാറ ബാലാജി ക്ഷേത്രത്തെക്കുറിച്ച് കേട്ടു.ഞാൻ  പരമശിവനോട് ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്രത്തിലേക്കുള്ള വഴിയെക്കുറിച്ചും അന്വേഷിച്ചു. ഇത് കേട്ട പരമശിവൻ, എന്നോടൊപ്പം ക്ഷേത്രത്തിൽ വന്ന് വഴി കാണിക്കാമെന്ന് ഉറപ്പുനൽകി. തുടർന്ന് ഞങ്ങൾ ബാലാജി ക്ഷേത്രം സന്ദർശിച്ചു.ഒരു സ്വകാര്യ ടീ എസ്റ്റേറ്റ് കമ്പനിയുടെ കീഴിലുള്ള ഈ ക്ഷേത്രവും , അവിടെയുള്ള പൂന്തോട്ടവും വളരെ മനോഹരമായിരുന്നു. മൂടൽമഞ്ഞ് നിറഞ്ഞിരുന്ന കരിമല കുന്നിൽ സ്ഥിതി ചെയ്യുന്ന ബാലാജി ക്ഷേത്രവും, പൂന്തോട്ടവും ഞങ്ങൾ ഒരുമിച്ചു നടന്നു കയറിയത് നല്ല ഒരു  അനുഭവം ആയിരുന്നു.

വാളയാർ  ടൗൺ എത്തി പരമശിവത്തിനു ബാങ്കിൽ നിന്ന് പെൻഷൻ പൈസ എടുത്തു കൊടുത്തിട്ട്  ഞാൻ യാത്ര പറഞ്ഞു , തുടർന്ന് അടുത്ത സ്ഥലമായ ആളിയാർ ഡാമിലേക്ക് വണ്ടി വിട്ടു. നല്ല വിശപ്പ് ആയതിനാൽ ഞാൻ ആളിയാർ ബസ് സ്റ്റാൻഡിൽ വണ്ടി നിർത്തി അവിടെ ഉള്ള നല്ല ഒരു ഹോട്ടലിൽ ചെന്ന് ഫുഡ് അടിച്ചു. എനിക്ക് ദീർഘനേരം ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനോ ഒരു സ്ഥലത്തു കുത്തി ഇരിക്കാനോ കഴിയില്ല, അതിനാൽ അടുത്ത സ്ഥലത്തേക്ക്  ഞാൻ എളുപ്പത്തിൽ സ്കിപ്പ് അടിക്കും.അത് കൊണ്ട് ആളിയാർ എനിക്ക് മടുപ്പ് ആയി. ഞാൻ നേരെ പൊള്ളാച്ചിക്ക് വിട്ടു.

ഞാൻ വീട്ടിൽ നിന്ന് തുണിയൊന്നും കൊണ്ടുവന്നിട്ടില്ല.അത് കൊണ്ട് പൊള്ളാച്ചി ടൗണിൽ നിന്ന് തുണി വാങ്ങിക്കാൻ തീരുമാനിച്ചു. Reliance Trendz ഇൽ നിന്ന് തുണി വാങ്ങിച്ചപ്പോൾ എനിക്ക് ഗിഫ്റ്റ് ആയിട്ട് കുറച്ചു പാത്രങ്ങൾ കിട്ടി. എന്റെ ഒരു മാമൻ കോയമ്പത്തൂരിൽ പുതിയ വീട് വച്ച് താമസം മാറിയത് ഓർമ്മ വന്നു. അപ്പോൾ സമ്മാനം കിട്ടിയ പാത്രം അവിടെ നൽകാം എന്ന് തീരുമാനിച്ചു.

From My നെല്ലിയാമ്പതി.... July Trip !
പാലക്കാട് നെന്മാറയില് നിന്ന് 32 കിലോമീറ്റര് ദുരത്താണ് പശ്ചിമഘട്ട മലനിരകളുടെ ഭാഗമായുള്ള നെല്ലിയാമ്പതി. നെന്മാറയില് നിന്ന് 10 കിലോമീറ്റര് പോത്തുണ്ടി വനം വകുപ്പ് പരിശോധന കേന്ദ്രത്തിലൂടെയാണ് നെല്ലിയാമ്പതിയിലേക്ക് കടത്തിവിടുക. ഇവിടെ എല്ലാ ദിവസവും, കാലത്ത് 7 മണി മുതല് ഉച്ചയ്ക്ക് 2.30 വരെ മാത്രമാണ് ഏകദിന കാഴ്ച്ചകള്ക്കായി എത്തുന്നവരെ കടത്തിവിടുകയുള്ളൂ.
പോത്തുണ്ടി ഡാമിന്റെ വലതുവശത്തുകൂടി ചുരം പാത തുടങ്ങുന്നത്. 22 കിലോമീറ്റര് ദൂരത്തില് കൈകാട്ടിവരെയാണ് ചുരം പാതയുള്ളത്. ഇതിലൂടെയുള്ള യാത്രയില് മൂന്നു ഭാഗത്തായി പാലക്കാടിന്റെ പച്ചപ്പുകളും, കാനന ഭംഗിയും കാണാന് കഴിയുന്ന രീതിയില് വാച്ച് ടവറുകള് നിര്മ്മിച്ചിട്ടുണ്ട്. ഇതില് കയറി പോകുമ്പോള് കാണുന്ന രണ്ടാമത് വാച്ച് ടവറില് നിന്നാണ് കൂടുതല് കാഴ്ച്ചകള് ആസ്വദിക്കാന് കഴിയുക. നല്ല കാറ്റും, കോടമഞ്ഞിന്റെ തലോടലും ലഭിക്കുക. ഇവിടെ നിന്ന് നേരെ കാണുന്ന കുന്നിലും,വലതു വശത്തുള്ള കുന്നിലും സൂക്ഷിച്ചു നോക്കിയാല് ആനക്കൂട്ടങ്ങള് മേയുന്നതും, കാട്ടുപോത്തുകളെയും കാണാന് കഴിയും.
പിന്നീട് അടുത്ത വ്യൂപോയിന്റായ അയപ്പന്തിട്ടില് നിന്നുള്ള കാഴ്ച്ചകള് നെല്ലിയാമ്പതി മലനിരകളിലെ പച്ചപ്പും, ജൈവ വൈവിധ്യവും നേരിട്ടറിയാന് കഴിയും. യാത്ര തുടര്ന്നാല് പിന്നീട് എത്തുന്നത്. നെല്ലിയാമ്പതിയുടെ പ്രവേശന കവാടമായ കൈകാട്ടിയിലാണ്. അവിടുന്ന് വലതു ഭാഗത്തേക്ക് കയറി രണ്ടു കിലോമീറ്റര് സഞ്ചരിച്ചാല് കേശവന്പാറ വ്യൂപോയിന്റിലേക്കുള്ള പാർക്കിംഗ്‌ പോയിന്റ്‌ ഇൽ എത്തും. അവിടെ നിന്ന് കാട്ടിലൂടെ നടന്നു കയറിയാല് പോത്തുണ്ടി ഡാമിന്റെയും, പാലക്കാടിന്റെയും കാഴ്ച്ചകള് ആസ്വദിക്കാനാകും. തിരിച്ചിറങ്ങി തേയില തോട്ടത്തിലൂടെ യാത്ര ചെയ്ത് നൂറടി കവലയും കഴിഞ്ഞ് 12 കിലോമീറ്റര് സഞ്ചരിച്ചാല് നെല്ലിയാമ്പതിയിലെ കോളനിക്കാര്ക്ക് യാത്രചെയ്യാനായി നിര്മ്മിച്ച കാരപ്പാറ തൂക്കുപാലത്തിലെത്താം. ഈ ഭാഗത്തുള്ള വനമേഖലയില് വേഴാമ്പല് പക്ഷികളെ കാണാനുള്ള സാധ്യതകള് ഇപ്പോള് കൂടുതലാണ്.
ഇവിടെത്തെ കാഴ്ച്ചകള് കണ്ട് തിരിച്ച് അതേ വഴിയിലൂടെ കൈകാട്ടിയിലെത്തി. വലത്തോട്ടുള്ള വഴിയിലൂടെ വീണ്ടും അടുത്ത കാഴ്ച്ചകളിലേക്ക് യാത്ര തുടരാം രണ്ടു കിലോമീറ്റര് കഴിഞ്ഞാല് നെല്ലിയാമ്പതിയുടെ പ്രതാപമായ പുലയമ്പാറയിലുള്ള സര്ക്കാര് ഓറഞ്ച് ആന്റ് വെജിറ്റബിള് ഫാം സ്ഥിതിചെയ്യുന്ന സ്ഥലത്തെത്താം. ഇവിടെയുള്ള ഫാമിലെ കാഴ്ച്ചകള് കാണാനും അവസരമുണ്ട്.
പിന്നീട് നേരെ യാത്ര തുടര്ന്നാല് തേയില തോട്ടങ്ങള്ക്കിടയിലൂടെ കടന്നുപോയാല് പോബ്‌സണ് എസ്‌റ്റേറ്റിന്റെ ചെക്ക് പോസ്റ്റില് വാഹനത്തിന്റെ നമ്പറും, പേരും, നല്കി കടന്നുപോയാല് നെല്ലിയാമ്പതിയിലെ പ്രധാന കാഴ്ച്ചയായ സീതാര്കുണ്ടിലെത്താം. ഇവിടെ വാഹനങ്ങള്ക്ക് പാര്ക്കിംങ് ഫീസുണ്ട്. നടന്നുകയറിയാല് പാലക്കാടിന്റെ മിക്ക ഭാഗങ്ങളും, ചുള്ളിയാറും, മീന്കരയും ഉള്പ്പെടെയുള്ള അണക്കെട്ടുകളും കാലാവസ്ഥ അനുകൂലമായാല് കാണാന് കഴിയും. സീതാര്കുണ്ടില് നിന്നുള്ള കാഴ്ച്ചയും, പാലക്കാടും കാറ്റും ആസ്വദിക്കുകയെന്നത് ഒരു അനുഭൂതിയാണ്.
ഇവിടെയുള്ള കാഴ്ച്ചകള് കണ്ട് തിരിച്ചിറങ്ങുന്ന വഴിയില് സ്വകാര്യ റിസോര്ട്ടായ ഗ്രീന്ലാന്റിലേക്ക് വച്ചുപിടിക്കാം. ഇവിടെ വിവിധ ഇനം കോഴികളും, പക്ഷികളുടെയും ആടുകളുടെയും ചെറിയ ഫാമുണ്ട്. കുട്ടികള്ക്ക് ആസ്വദിക്കാന് കഴിയുന്നതാണ്.
തിരിച്ച് തണുപ്പിലൂടെ കാഴ്ച്ചകള് മനസ്സില് ഓര്മ്മിക്കാനും, ചിത്രങ്ങള് പകര്ത്തി സൂക്ഷിക്കാനും കഴിഞ്ഞ സന്തോഷത്തില് ഒരു ദിവസത്തെ കാഴ്ച്ചകള് കണ്ട് മടങ്ങി കൂടണയാം. (ഒരു ദിവസകാഴ്ച്ച മാത്രം)
ഇതു കൂടാതെ നെല്ലിയാമ്പതിയിലെ മറ്റൊരു ഭാഗമാണ് ഓഫ് റോഡ് യാത്ര. നെല്ലിയാമ്പതിയിലെ വനപാതയിലൂടെ ജീപ്പ് സവാരിയാണിത്. പുലയമ്പാറയില് നിന്ന് 14 കിലോമീറ്റര് ദൂരെയുള്ള കാരാശൂരി മല, ആനമട, മിന്നാംപാറ വഴിയുള്ള യാത്ര. മണ്പാതകളും, കരിങ്കല്വഴികളും, പാറയ്ക്ക് മുകളിലൂടെയുള്ള ആസ്വാദകരമായ യാത്രയാണിത്. ഭാഗ്യമുണ്ടെങ്കില് ആനയോ, കാട്ടുപോത്തുകളോ, മറ്റു വന്യ മൃഗങ്ങളെയോ നേരില് കാണാനുള്ള അവസരവുമുണ്ട്.
എനിക്ക്‌ ഓഫ്‌ റോഡ്‌ പോകാൻ ജീപ്‌ ഏർപ്പാടാക്കി തന്നത്‌ കണ്ണൻ ‌ചേട്ടനാണു. Contact Kannan 9495658433 , ഞങ്ങടെ ജീപ്പ്‌ ഓടിച്ചത്‌ ജോൺസനാണു !

Comments

Popular posts from this blog

Intro ; ആമുഖം; മൺസൂൺ യാത്രയുടെ ഓർമ്മകൾ !

ഒരു ചായ കുടിക്കാൻ ഡ്രൈവ് പോയിട്ട് 6 ദിവസത്തെ ലോങ്ങ് ട്രിപ്പ് പോയ കഥ !

Stress Relief & Nutrition