Kollam: 'The Cashew Capital of the World' : തിരുമുല്ലവാരം ബീച്ച് !

Thapovan Spiritual Research and Meditation Centre !


I Joined in a Meditation Center in Kandiyoor near Mavelikkara in Alappuzha District. My Master Mr. Sreedharan Namboothiri is a successful spiritual trainer, success coach and spiritual counsellor. He is a post graduate in psychology from Indiragandhi National university. He is doing life changing motivational speeches and trainings in spirituality. Here, I attended a Couple of counseling sessions and a personal healing session. Mr.Sreedharan namboothiri also conducted a practical self actualisation session with the essence of Buddhism, Zen, Hinduism, Sufism(Islam), Taoism, Yoga, Thantra and Meditation. 

"Energy Can Neither Be Created Nor be Destroyed"

    ദുഖിതനും നിരാശനും ആയ ഒരാൾക്ക് നന്നായി മോട്ടിവേഷൻ അഥവാ പ്രചോദനം നൽകുന്നു എന്ന് കരുതുക .അതിനോടകം നിങ്ങളുടെ പോസിറ്റിവ് ഊർജ്ജത്തിന്റെ വലിയൊരുഭാഗം അയാൾക്ക് ലഭിക്കുകയും നിങ്ങൾ വ്യക്തമായ ലക്ഷ്യമില്ലാത്ത ഫ്രീക്വൻസിയിൽ ആണെങ്കിൽ അയാളുടെ നെഗറ്റിവിന്റെ അൽപ്പഭാഗം ഒരു ക്ഷീണത്തിന്റെ രൂപത്തിൽ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യുന്നതായി അറിയാൻ സാധിക്കും.

അപ്പോൾ സംഭവിക്കുന്നതെന്താണ് ? അയാൾ അയാളുടെ അറിവില്ലായ്മ്മ കൊണ്ട് അനുഭവിക്കേണ്ടിയിരുന്ന ദുഖത്തെ നിങ്ങൾ ഏറ്റെടുത്തിരിക്കുന്നു.അയാൾക്ക് ലഭിച്ച ഊർജ്ജം അയാളുടെ ഭാവി കൂടുതൽ ശോഭനമാക്കുവാനുള്ള തീരുമാനങ്ങളിലേക്ക് അയാളെ നയിക്കുന്നു. നിങ്ങളുടെ ഫ്രീക്വൻസി താഴ്ന്നിരിക്കുന്നു.

ആ കൺഫ്യൂഷൻ നിങ്ങളുടെ ഭാവി നിർണ്ണയത്തെത്തന്നെ നിങ്ങൾപോലുമറിയാതെ വലുതായി, അശുഭകരമായി ഗതിമാറ്റുവാൻ കഴിവുള്ളതാണ്. എന്നാൽ ഈ ഊർജ്ജലോകത്തിന്റെ ഗതിവിഗതികളെ കൂടുതൽ നിരീക്ഷിച്ചാൽ, അറിയാൻ സാധിച്ചാൽ അയാൾക്ക് ഈ കുഴപ്പങ്ങൾ ഒന്നും കൂടാതെ ഈ ഊർജ്ജത്തെ തിരിച്ചുവിടാൻ കഴിയുന്നു.ഇതുതന്നെ അൽപ്പംകൂടി ധ്യാനാത്മകമായി അറിയുന്നയാൾക്ക് കൂടുതൽ ആഴത്തിൽ നേരിട്ട് ചെയ്യാൻ കഴിയുമ്പോൾ അതിനെ തന്ത്രശാസ്ത്രം എന്ന് വിളിക്കാം. നിലവിലുള്ള സാഹചര്യത്തെ മേൽവിവരിച്ചതുപോലെ ബോധപൂർവ്വം, ഗുണകരമായി പരിവർത്തിച്ചാൽ ഭൂതകാല കർമ്മങ്ങളുടെ പിടിയിൽനിന്നും മുക്തിനേടാം.ഇതാകട്ടെ ഈ ഊര്ജ്ജലോകത്തെ ജ്ഞാനം ലഭിക്കുന്നതോടെ പ്രായോഗികമാണുതാനും.

ബ്രഹ്മശ്രീ ശ്രീധരൻ നമ്പൂതിരിയുടെ Counseling Class കഴിഞ്ഞു അദ്ദേഹം എന്നോട്, കണ്ടിയൂർ മഹാദേവ ക്ഷേത്രം, ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, തിരുമുല്ലാവാരം വിഷ്ണു ക്ഷേത്രം എന്നീ പുണ്യ സ്ഥലങ്ങൾ സന്ദർശിച്ച് മനസ്സിലെ കൺഫ്യുഷൻ മാറ്റാൻ ഉപദേശിച്ചു. ഈ മൂന്ന് ക്ഷേത്രങ്ങളും ഞാൻ ഇതിനു മുൻപ് സന്ദർശിച്ചിട്ടില്ല, അത് കൊണ്ട് ആദ്യം കൊല്ലം ജില്ലയിലെ തിരുമുല്ലവാരം ബീച്ച് പോകാൻ തീരുമാനിച്ചു.

തിരുമുല്ലവാരം ബീച്ച് 

തിരുമുല്ലാവാരം വിഷ്ണു ക്ഷേത്രത്തിലെ ബീച്ചിൽ എല്ലാ വർഷവും ബലി തർപ്പണം നടത്താൻ ആയിരക്കണക്കിന് ഭക്തരാണ്  എത്തുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ആകർഷകമായ ബീച്ചുകളിൽ ഒന്നാണിത്. കൊല്ലത്ത് നിന്ന് 6 കിലോമീറ്റർ വടക്കായാണ് തിരുമുല്ലവാരം ബീച്ച് സ്ഥിതി ചെയ്യുന്നത്. ആളൊഴിഞ്ഞ കടൽത്തീരവും മനോഹരമായ ഒരു പിക്‌നിക് കേന്ദ്രവുമാണ് ഇത്.ഒറ്റപ്പെട്ടതും അതിമനോഹരവുമായ ഒരു ബീച്ച് ഡെസ്റ്റിനേഷനാണ് തിരുമുല്ലവാരം ബീച്ച്, ഇവിടെ കടലിന്റെ വിശാലമായ കാഴ്ചയ്ക്കും സൂര്യാസ്തമയത്തിനും ധാരാളം ആളുകൾ ഈ ബീച്ച് സന്ദർശിക്കാറുണ്ട്.

ഇത്തവണ വിഷ്ണു ക്ഷേത്ര ദർശനത്തിനു എന്റെ അച്ഛനും അമ്മയെയും ഞാൻ കൂടെ കൊണ്ട് പോയി.കടലിൽ മുങ്ങി കുളിച്ചിട്ട് അച്ഛനും ഞാനും അവിടത്തെ അമ്പലക്കുളത്തിൽ കുളിച്ചു, അമ്പലക്കുളത്തിൽ ധാരാളം മീനുകൾ ഉണ്ട്, നല്ല തടിച്ച ഈ മീനുകൾ അക്രമ വാസന കൂടിയ മീനുകളായത് കൊണ്ട് കൂടെ കുളിച്ചുകൊണ്ടിരുന്നവർക്കെല്ലാം മീനുകളുടെ  കടി കൊള്ളേണ്ടി വന്നു.അവിടുന്നു ക്ഷേത്രത്തിൽ കയറി തൊഴുതു ഞാൻ ഇറങ്ങി ! അച്ഛനും അമ്മയും വിഷ്ണു ക്ഷേത്രത്തിനെ വലം വച്ചുകൊണ്ടിരുന്നപ്പോൾ  ഞാൻ അവിടെ അടുത്തുള്ള ഒരു "Childrens പാർക്കിൽ" പോയിരുന്നു കുറച്ച് സെൽഫി എടുത്തു.  

 ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം

ദർശനം കഴിഞ്ഞു കൊല്ലത്തു നിന്ന് മഴയത്തു ഡ്രൈവ് ചെയ്തു ഞങ്ങൾ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ എത്തി. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒന്നാണ് ചെട്ടികുളങ്ങര ശ്രീഭഗവതി ക്ഷേത്രം. കേരളത്തിലെ, ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങരയിലാണ് ഈ ശ്രീഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ, കായംകുളം നഗരത്തിന് 7 കിലോമീറ്റർ (കായംകുളം - തിരുവല്ല ഹൈവേ) ലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

    അസുരരാജാവായ ദാരുകനെ കൊല്ലാൻ പരമശിവന്റെ മൂന്നാം കണ്ണിൽ നിന്ന് ജനിച്ച പരമമാതാവായ ശക്തിദേവിയുടെ അവതാരമാണ് ഭദ്രകാളി. 'ഭദ്ര' എന്നാൽ നല്ലത്, 'കാളി' എന്നാൽ സമയദേവത. അതുകൊണ്ട് ഐശ്വര്യത്തിനും മോക്ഷത്തിനും വേണ്ടി ഭദ്രകാളിയെ ആരാധിക്കുന്നു. ഇവിടത്തെ ദേവിയെ സ്രഷ്ടാവ്, സംരക്ഷകൻ, സംഹാരകൻ, പ്രകൃതി, ശക്തി, കുണ്ഡലിനി ശക്തി എന്നിങ്ങനെ കണക്കാക്കുന്നു.

    പരശുരാമൻ രചിച്ച കേരളത്തിന്റെ ഉത്ഭവ സിദ്ധാന്തത്തിന്റെ അനുയായികൾ 108 ദുർഗ്ഗാ ക്ഷേത്രങ്ങൾ, 108 ശിവക്ഷേത്രങ്ങൾ, നിരവധി ശാസ്താക്ഷേത്രങ്ങൾ, കൂടാതെ 108 കളരികൾ , ശക്തികേന്ദ്രങ്ങൾ മുതലായവ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു. പരശുരാമൻ അഞ്ച് അമ്പലങ്ങൾ സ്ഥാപിച്ചു. അഞ്ച് അമ്പലങ്ങളിൽ പെട്ടതാണ് ഊടനാടിന്റെ ദേവതയായ ചെട്ടികുളങ്ങരയിലെ ജഗദാംബിക. മതിയായ ചരിത്ര തെളിവുകളും ആധികാരിക പഠന സാമഗ്രികളും ലഭ്യമല്ലെങ്കിലും, ഈ ക്ഷേത്രം 1200 വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഇവിടെയും ക്ഷേത്രം നല്ല പോലെ ഒന്ന് കറങ്ങി കണ്ട ശേഷം  ഞാൻ ഈ അമ്പലത്തിന്റെ ചരിത്രം ഒന്ന് നെറ്റിൽ പരതുകയുണ്ടായി.അച്ഛനെയും അമ്മയെയും ഫ്രീ ആയിട്ട്  തൊഴാൻ വിട്ടിട്ട് അടുത്തുള്ള ഹോട്ടലിൽ പോയി ചൂട്  പൊറോട്ടയും  ഗ്രീൻ പീസ് കറിയും കഴിക്കാൻ തുടങ്ങി.പിന്നീട് അടുത്ത Destination ആയ കണ്ടിയൂർ പോകാൻ ഉള്ള റൂട്ട് മാപ്പ് നോക്കി അവിടെ നിന്ന് ഞങ്ങൾ പുറപ്പെട്ടു. പക്ഷെ ഗുഗിൾ മാപ് എവിടെയോ കൊണ്ടെത്തിച്ചു, ഞങ്ങൾക്ക് വഴി ചെറുതായിട്ട് ഒന്ന് പാളി പോയി. പിന്നെ ഒരു വിധത്തിൽ ഞങ്ങൾ കണ്ടിയൂർ എത്തി.

കണ്ടിയൂർ മഹാദേവ ക്ഷേത്രം

    മാവേലിക്കരക്കടുത്ത് കണ്ടിയൂരിൽ അച്ചൻകോവിൽ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് കണ്ടിയൂർ ശ്രീ മഹാദേവ ക്ഷേത്രം. ഒരു കാലത്ത് ഓടനാട് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കണ്ടിയൂർ.കേരളത്തിലെ പുരാതന ബുദ്ധമത ചരിത്രവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രവും പ്രദേശവും. കണ്ടിയൂർ ക്ഷേത്രം ഒരു കാലത്ത് ഹീനയാന ബുദ്ധക്ഷേത്രമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ ഉപദേവതകളിൽ വിഷ്ണു, പാർവതീശൻ, നാഗരാജാവ്, നാഗയക്ഷി, ഗോശാലകൃഷ്ണൻ, ശാസ്താവ്, ശങ്കരൻ, ശ്രീകണ്ഠൻ, വടക്കുംനാഥൻ, അന്നപൂമേശ്വരി, ഗണപതി, സുബ്രഹ്മണ്യൻ, മൂലഗണപതി, ബ്രഹ്മരക്ഷസ് എന്നിവ ഉൾപ്പെടുന്നു. ഈ ക്ഷേത്രത്തിൽ ആറ് ശിവലിംഗ പ്രതിഷ്ഠകളുണ്ട്.

ഖത്തർ ആർമിയിൽ  എന്റെ കൂടെ സൈബർ സെക്യൂരിറ്റി ആയിട്ട് വർക്ക് ചെയ്യുന്ന നിധിൻ നവീന്ദ്രന്റെ വീട് മാവേലിക്കര ആണ്.എന്റെ Whatsapp സ്റ്റാറ്റസുകൾ കാണാറുള്ള നിധിൻ ഞാൻ കണ്ടിയൂർ എത്തിയത് അറിഞ്ഞിട്ട് എന്നെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ക്ഷീണം കൊണ്ട് അങ്ങോട്ട് ഞാൻ പോയില്ല. പിന്നെ ഒരിക്കൽ പോകാം എന്ന് കരുതി. നിധിൻ എന്നോട്  മണ്ണാറശാല ക്ഷേത്രം കൂടി സന്ദർശിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇന്നത്തെ ദിവസം ഞാൻ അതിനു മുതിർന്നില്ല.എനിക്ക് വലിയ യാത്രാ ക്ഷീണം ഇല്ലെങ്കിലും അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് ഇന്നത്തെ ട്രിപ്പ് മതിയാക്കാം എന്ന് തീരുമാനിച്ചു.പിന്നെ ക്ഷേത്രങ്ങൾ മാത്രം കണ്ടാൽ പോരല്ലോ,അല്പം പ്രകൃതി ഭംഗിയൊക്കെ കൂടി കാണണ്ടേ , അത് കൊണ്ട് യാത്ര നൂറനാട് പക്ഷി ഗ്രാമത്തിലേക്ക് ആക്കാമെന്ന് തീരുമാനിച്ചു.


കരിങ്ങാലിച്ചാൽ പുഞ്ച

കണ്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞു ഞാൻ ഉച്ചയൂണും കഴിഞ്ഞു വണ്ടിയിൽ പന്തളം വരെ വന്നപ്പോൾ ഒരു കാര്യം ഓർമ്മ വന്നു. ഇവിടെ അടുത്തു ഒരു "കരിങ്ങാലി പുഞ്ച ശാന്തിതീരം പാർക്ക്" ഉണ്ടെന്ന് Instagram il  കണ്ടിരുന്നു. അമ്മയോടും അച്ഛനോടും എവിടേക്ക് ആണ് പോകുന്നത് എന്ന് പറയാതെ ഞാൻ ഗൂഗിൾ മാപ്പ് ഇട്ട് വണ്ടി  കരിങ്ങാലി പുഞ്ചയിലോട്ടു വിട്ടു.

കരിങ്ങാലി പുഞ്ച പത്തനംതിട്ട ജില്ലയിൽ പരന്നുകിടക്കുന്ന ഒരു (Wetland) തണ്ണീർത്തടമാണ്.ഈ തണ്ണീർത്തടങ്ങൾ രണ്ട്  ജില്ലകളിലെ ഏറ്റവും മികച്ച പക്ഷിസങ്കേതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.തണ്ണീർത്തടങ്ങൾ എന്നത് പരിസ്ഥിതിയെ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ്.തണ്ണീർത്തടങ്ങളെ നിർവചിച്ചിരിക്കുന്നത് "ഭൗമ, ജല പരിസ്ഥിതി വ്യവസ്ഥകൾക്കിടയിൽ പരിവർത്തനം ചെയ്യുന്ന ഭൂമി എന്നാണ്.

ഇവിടെ ശാന്തിതീരം പാർക്ക് ഉണ്ട് . ഇവിടെ  പുഞ്ചയിൽ കൂടി ഉള്ള നല്ല ഒരു കുട്ട വഞ്ചി സവാരിയും, Normal Pedal ബോട്ടിങ്ങും, കുട്ടികളുടെ Games ഒക്കെ കൊണ്ട് ഒരു ബ്‌ളാസ്റ്റിക് വൈബ് ആണ്. പത്തനംതിട്ട ജില്ലയിലെ പന്തളത്തിനു അടുത്തുള്ള ഈ പുഞ്ച ആലപ്പുഴ ജില്ലയിലെ നൂറനാട്  വരെ പരന്നു കിടക്കുന്നുണ്ട്. പുഞ്ചയിൽ കൂടെ ഞാനും അച്ഛനും കുറെ ദൂരം നടന്ന ശേഷം ഒരു ചായയും പഴം പൊരിയും കഴിച്ചു. കുറച്ച് Selfie ഫോട്ടോസും ഇൻസ്റ്റാ റീൽസും എടുത്ത ശേഷം അവിടെ നിന്ന് തിരിച്ചു വീട്ടിലേക്ക് വന്നു. അമ്മയോടും അച്ഛനോടും ഒരു നല്ല Portrait Mode ഫോട്ടോ എടുക്കാൻ പറഞ്ഞാൽ അത് കുളമാക്കി തരും,അത് കൊണ്ട് അടുത്ത ട്രിപ്പ് മുതൽ ഇവരെ ഫോട്ടോ എടുക്കാൻ വേണ്ടി കൊണ്ട് പോയിട്ട് കാര്യമില്ല എന്ന്  തോന്നി.ന്യു ജെൻ ബ്രോസ് ആരെയേലും കൊണ്ട് ഫോട്ടോ എടുക്കുന്നത് ആണ് നല്ലത്.എന്റെ എനർജി ലെവൽ ആയിട്ട് പൊരുത്തപ്പെടാൻ പറ്റാത്ത കൊണ്ട് Parents ഇനെ നൈസ് ആയിട്ട് അങ്ങ് ഒഴിവാക്കി സോളോ ട്രിപ്പ് മതി എന്ന തീരുമാനത്തിൽ എത്തി.  


Snap taken by @renjithisback at Karingali Puncha

 കരിങ്ങാലിച്ചാൽ പുഞ്ച, പെരുവേലിച്ചാൽ പുഞ്ച തുടങ്ങിയ മനോഹരമായ കാർഷിക വയലുകൾക്ക് പേരുകേട്ടതാണ് "നൂറനാട്" ഗ്രാമം. വിവിധയിനം പക്ഷികളെ ഈ പ്രദേശത്ത് കാണാം. ഇക്കാരണത്താൽ നൂറനാട് കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നു അതായത് "പക്ഷികളുടെ ഗ്രാമം". പ്രശസ്തമായ ശ്രീ ബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിൽ ഒരു Leprosy സാനിറ്റോറിയം ഉണ്ട്, ഇത് കേരളത്തിൽ ആദ്യത്തേതും ഏഷ്യയിലെ തന്നെ ഏറ്റവും വലുതുമായ ഒന്നാണ്. ഇവിടെ സാനിറ്റോറിയം കോമ്പൗണ്ടിൽ  ഒരു ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Instagram. & Youtube ഒക്കെ വന്ന കൊണ്ട് ഇവിടത്തെ സൺസെറ്റ് വ്യൂ പോയിന്റ് നല്ല ഒരു ഹോട്ട്സ്പോട്ട് ആയി മാറിക്കഴിഞ്ഞു. പത്തനംതിട്ടയിൽ എന്റെ വീട്ടിൽ നിന്ന് വെറും 14km il  ഇത്രയും മനോഹരമായ സ്ഥലം ഉള്ളത് ഞാൻ ഖത്തറിൽ ഇരുന്നു ഇൻസ്റ്റയിലൂടെ ആണ് അറിയുന്നത്. ഫാമിലിയുടെ കൂടെ ഇവിടെ വരാൻ സാധിച്ചത് ഒരു അനുഗ്രഹം ആയിട്ട് എനിക്ക് തോന്നി.


#ILOVEPATHANAMTHITTA








Comments

Popular posts from this blog

Intro ; ആമുഖം; മൺസൂൺ യാത്രയുടെ ഓർമ്മകൾ !

ഒരു ചായ കുടിക്കാൻ ഡ്രൈവ് പോയിട്ട് 6 ദിവസത്തെ ലോങ്ങ് ട്രിപ്പ് പോയ കഥ !

Stress Relief & Nutrition