Intro ; ആമുഖം; മൺസൂൺ യാത്രയുടെ ഓർമ്മകൾ !

"My Monsoon Memmories"
  ആമുഖം

ചെറുപ്പം മുതലേ ഒരു യാത്രാവിവരണം വായിക്കുക എന്നത് എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള കാര്യമാണ്.
എസ് കെ പൊറ്റക്കാടിന്റെ ഒരു Travelogue വായിക്കുമ്പോൾ കിട്ടുന്ന Feel ഒക്കെ പറഞ്ഞറിയിക്കാൻ പറ്റില്ല.എനിക്കും ഇതുപോലൊക്കെ യാത്രകൾ പോകാൻ ആഗ്രഹം തോന്നിയതിനു പിന്നിൽ S K യുടെ കൃതികൾക്ക് നല്ലൊരു പങ്കുണ്ട്.അന്ന് SK ആയിരുന്നു എങ്കിൽ ഇന്ന് സന്തോഷ് ജോർജ് കുളങ്ങരയോടാണ് എനിക്ക് ആരാധന.SGK യെ പോലെ ഒറ്റക്ക് യാത്ര പോകുമ്പോൾ ലഭിക്കുന്ന ഒരു മനസ്സമാധാനം ഒക്കെ ഒന്ന് അനുഭവിച്ചറിയേണ്ടത് തന്നെയാണ്.

എന്റെ സ്ക്കൂൾ ജീവിതത്തിൽ , ഞാൻ One Day Tour ആയിട്ട് വീഗാലാന്റിലും പിന്നെ തിരുവനന്തപുരം മൃഗശാലയിലും പോയത് മാത്രമേ എനിക്ക് ഓർമ്മയുള്ളു.പക്ഷെ ഇന്ന് ഞാൻ ഒരുപാട്-ഒരുപാട് സഞ്ചരിച്ച് കഴിഞ്ഞു , അതിൽ എന്റെ ഏറിയ പങ്കും ഞാൻ സഞ്ചരിച്ചത് ജോലി സംബന്ധമായിട്ടാണ് എന്നത് കൂടി ഓർമ്മിക്കുന്നു.Telecom ജോലിയുടെ ഭാഗമായിട്ട് ഒരുപാട് സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്, അതുകൊണ്ട് ഒരുപാട് Social Contacts എനിക്ക് ഉണ്ട്. ഇതിനോടകം തന്നെ ഇന്ത്യയിലും, സൗദിയിലും, ഖത്തറിലും ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ച് കഴിഞ്ഞു.ഇനിയും ഈശ്വരൻ കനിഞ്ഞാൽ ഒരുപാട് രാജ്യങ്ങൾ കാണാൻ അതിയായ ആഗ്രഹം ഉണ്ട്.

ഇന്ന് ഞാൻ ഒരു യാത്രാ വിവരണം എഴുതാൻ തീരുമാനം എടുത്തതിനു പിന്നിൽ ഒരു കാരണം ഉണ്ട്. പണ്ടത്തെ പോലെ കുട്ടികൾക്ക് വായനാ ശീലം ഇപ്പോൾ ഇല്ല, മൊബൈലിലും യുട്യൂബിലും ലോകത്തെ ഏതു കോണും കാണാൻ അനുഗ്രഹീതരാണ് ഇന്നത്തെ തലമുറ. ഇവർക്ക് യാത്രയോ യാത്രാ വിവരണമോ നമ്മുടെ അത്ര അങ്ങോട്ട് ഉൾക്കൊള്ളണമെന്നില്ല

എന്നിട്ടും സാഹിത്യഭാഷ അറിയാത്ത ഞാൻ ഒരു Travelogue എഴുതാൻ തുനിഞ്ഞതിന് കാരണം , ഞാൻ എന്റെ യാത്രക്ക് ഇടയിൽ പരിചയപ്പെട്ട ഇന്നത്തെ യുവ തലമുറ തന്നെയാണ്.ഇപ്പോഴത്തെ പിള്ളാരുടെ ഒരു വൈബ് & പൾസ് കണ്ടിട്ട് , ഞാൻ അതിശയിച്ചു പോയി. 33 വയസ്സായ എനിക്ക് അറിയാവുന്നതിനെക്കാൾ ഒരുപാട് ഒരുപാട് കാര്യങ്ങൾ ഈ തലമുറക്ക് അറിയാം. ജീവിതം എങ്ങനെ ജീവിക്കണം എന്നതിന് ഇവർക്ക് വ്യക്തത ഉണ്ട്.

ആ അനുഭവം നിങ്ങളുമായി പങ്ക് വക്കാൻ വേണ്ടി കൂടി ആണ് ഞാൻ ഇതെഴുതാൻ തിരുമാനിച്ചത്.
എന്റെ യാത്രാ വിവരണം ഒരു പുതുമയുള്ളത് ആകണമെന്ന് എനിക്ക് നിർബന്ധമുള്ളത്‌ കൊണ്ട് ആണ് ഒരുപാട് Detailed ആയിട്ട് ഇത് എഴുതുന്നത് ! പുതുമ എന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്‌ വെറും ഒരു യാത്രാ വിവരണം അല്ല, ഒരു Travel Influencer ആകുക എന്നതാണ് ,ഇനിയും യാത്ര ചെയ്യുന്നവർക്ക് ഒരു വഴികാട്ടി ആകുക അത്രേ ഉള്ളു 👍 എന്റെ എഴുത്തിലും മലയാളാ ഭാഷയിലും തെറ്റു കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക , സപ്പോർട്ട് ചെയ്യുക.

So "My Monsoon Memmories" യാത്രാ വിവരണം തുടങ്ങാം.

My Pre Travel Plans
 
ഈ ട്രിപ്പിനെ "മൺസൂൺ ട്രിപ്പ്" എന്ന് വിളിക്കാൻ ആണ് എനിക്കിഷ്ടം. 'Qatar' മരുഭൂമിയിലെ കൊടും ചൂടിൽ നിന്ന് രക്ഷപെടാൻ ആയി ഒരുപാട് കാത്തിരുന്ന ശേഷം കിട്ടിയ വെക്കേഷൻ ആണ്. കേരളത്തിലെ കൊറോണ സീസൺ കഴിഞ്ഞ് ഈ കൊല്ലത്തെ ജൂൺ-ജൂലൈ മാസത്തിൽ നാട്ടിൽ വന്ന് ട്രിപ്പ് പോകാൻ ആയിട്ട് 2 മാസം മുമ്പ് ഞാൻ പദ്ധതികൾ ഇട്ട് വച്ചിരുന്നു. ഇതിനായി ഒരു ഉറ്റ സുഹൃത്തിന്റെ Suzuki Ertiga വണ്ടി ബുക്ക് ചെയ്ത് വച്ചിരുന്നു. ട്രിപ്പ് പോകാൻ ഉള്ള സ്ഥലങ്ങൾ ഫേസ്‌ബുക്കിലെ സഞ്ചാരി ട്രാവൽ ഫോറം എന്ന ഗ്രുപ്പിലെ സുഹൃത്തുക്കൾ ആയി Discuss ചെയ്ത് വച്ചിരുന്നു.

Route:Pathanamthitta>Ranni>Kuttikkanam>Kumily>Thekadi>Muvvatupuzha>Athirappally>
Marakkapara>>Sholayar>Valparai>Pollachi>Coimbatore>Mettupalayam>Ooty.

 

What Happens When All Our Plans Fails ?


നമ്മൾ എത്ര ആഗ്രഹിച്ചാലും, പ്ലാൻ ചെയ്താലും ഈശ്വരാനുഗ്രഹം ഇല്ലാതെ ഒരു യാത്രയും സഭലമാവില്ല. എന്റെ ഒരു പ്ലാനും വിചാരിച്ച പോലെ നടന്നില്ല എന്ന് മാത്രമല്ല കുറേ തടസ്സങ്ങൾ നേരിടേണ്ടിയും വന്നു. ഇതിനേ അങ്ങനെ വെറും തടസ്സം എന്ന് പറയാൻ കഴിയില്ല, പക്ഷെ ഒറ്റക്ക് യാത്ര പോകാൻ ഒരു ധൈര്യക്കുറവ് പോലെ.ഈ ധൈര്യക്കുറവ് അഥവാ "ഉൾഭയം" എനിക്ക് ചെറുപ്പം മുതലേ ഉള്ളതാണ്. വീട്ടിലെ ഒറ്റ സന്തതി ആയത്കൊണ്ട് 25 വയസ്സ് വരെ ഞാൻ വീട് വിട്ട് മാറി നിന്നിട്ടില്ല, അധികം എവിടെയും ദൂര യാത്രക്ക് വീട്ടുകാർ ഒറ്റക്ക് വിട്ടിട്ടുമില്ല.അങ്ങനെ ഈ "So Called ഉൾഭയം" മാറ്റി മനസ്സിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ആയി ഞാൻ ഒന്ന് രണ്ട് വഴി കണ്ടെത്തി. 

  • എന്തായാലും ഒരു വഴിക്കു പോകുവല്ലേ , കുറച്ച് Confidence കിട്ടാൻ ആയിട്ട് ഞാൻ കൈയ്യിൽ ഒരു (Tattoo) പച്ച കുത്തി.പത്തനംതിട്ടയിൽ തന്നെ ഒരു നല്ല റ്റാറ്റു സ്റ്റുഡിയോയിൽ ചെന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മഴ ടാറ്റു അടിച്ചു മൺസൂൺ ട്രിപ്പ് തുടങ്ങാം എന്ന് കരുതി.ഇത് പെട്ടെന്ന് എടുത്ത തീരുമാനം അല്ല, നന്നായിട്ട് ആലോചിച്ച് ഇതിന്റെ Healing Time ഒക്കെ ചോദിച്ച് അറിഞ്ഞിട്ടാണ് ചെയ്തത്.

  • എന്റെ KSEB Work Mate ആയ അലക്സിന്റെ നന്നുവക്കാട് ഉള്ള "Fair Land Aquarium"-ൽ പോയി രണ്ട് ഗോൾഡ് ഫിഷ് വാങ്ങി ഒരു Mini Aquarium സെറ്റ് ചെയ്തു.3 ഗപ്പി മീനിനെയും അതിനു കൂട്ടിനു വാങ്ങിച്ചിട്ടു.ഇത് എന്റെ കുറേ കാലമായിട്ടുള്ള ആഗ്രഹമാണ്, "Gold Fish -നെ" കാണുമ്പോൾ ഒരു പോസിറ്റീവ് വൈബ് ഒക്കെ എനിക്ക് ഫീൽ ചെയ്തു.
    
ഇപ്പോ കുറച്ച് പോസിറ്റിവിറ്റിയും ആത്മവിശ്വാസവും ഒക്കെ കിട്ടിയപ്പോൾ എനിക്ക് ശബരിമലക്ക് പോയി അയ്യപ്പനെ തൊഴാൻ തോന്നി. പോസിറ്റിവിറ്റിയുടെ കൊടുമുടിയിൽ നിക്കുന്ന കൊണ്ട് പിന്നെ മറ്റൊന്നും ചിന്തിച്ചില്ല, ജൂൺ മാസം 15-ആം തിയതി മലയാള മാസം മിഥുനം ഒന്നിന് തന്നെ ഞാൻ മല കയറാൻ തീരുമാനിച്ചു.


സ്വാമിയേ ശരണം അയ്യപ്പാ; "ശബരിമല"

രാവിലെ തന്നെ Wagon R ഇൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ നല്ല കിടിലൻ മഴ.ഇത് പോലെ ഒരു മഴയത്തു കാറിൽ ഡ്രൈവ് പോകുക എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ്, അതും കാനന പാതയിൽ ആകുമ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ.രാവിലെ 10.30 ക്ക് വീട്ടിൽ നിന്ന് പുറപ്പെട്ട് പത്തനംതിട്ടയിൽ നിന്ന് മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശ്ശേരിക്കര വഴി പെരുനാട് എത്തിയപ്പോൾ എനിക്ക് ഒരു ആഗ്രഹം.ഞാൻ മൂന്ന് നാല് കൊല്ലം പണിയെടുത്ത പെരുനാട് കെ എസ് ഇ ബി 33kV സബ്‌സ്റ്റേഷൻ പോയി കാണണം എന്ന്. നല്ല മഴ ആയത് കൊണ്ട് കുറച്ച് സമയം അവിടെ നിക്കാം എന്ന് കരുതി.





ഞാൻ പോയപ്പോൾ അവിടെ നല്ല മഴയാരുന്നു ,ആ മഴയത്തു ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എന്റെ സുഹൃത്തിനോട് വിശേഷങ്ങൾ പങ്ക് വച്ച് കുറച്ച് സമയം ഞാൻ അവിടെ ഇരുന്നു.ഞാൻ ജോലി ചെയ്ത ഓഫീസിനു 7 വർഷമായി ഒരു മാറ്റവുമില്ല,പഴയ ഓർമ്മകൾ എന്റെ മനസ്സിന് കുളിർമ നൽകി. അപ്പോൾ അവിടെ നമ്മുടെ കേരള സർക്കാരിന്റെ "കേ ഫോൺ" കാബിനറ്റ് സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ടു. ഖത്തറിൽ ഞാൻ Optical Fiber Cable മേഖലയിൽ പണി എടുക്കുന്ന കൊണ്ട് ഇത് എന്നെ ആകർഷിച്ചു. കെ എസ് ഈ ബി യുടെ പോസ്റ്റിൽ കൂടി ഉള്ള Overhead Optical Fiber ഇന്റർനെറ്റ് പദ്ധതി വരും വർഷങ്ങളിൽ വലിയ വികസനം കൊണ്ട് വരും എന്ന് നമുക്ക് പ്രത്യാക്ഷിക്കാം.പദ്ധതിയുടെ തുടക്കത്തിൽ നമ്മുടെ എല്ലാ സർക്കാർ ഓഫിസുകളിലും ആണ് ആദ്യം Fiber ഇന്റർനെറ്റ് എത്തുക.നമ്മുടെ സർക്കാർ ആയ കൊണ്ട് എന്നത്തേക്ക്‌ ഇന്റർനെറ്റ് കിട്ടുമെന്ന് കണ്ടറിയണം.


മഴ കൂടുന്നതല്ലാതെ കുറയുന്നില്ല. മഴയ്ക്ക് ശമനം ഇല്ലെന്ന് മനസ്സിലായപ്പോൾ ഞാൻ അവിടെ നിന്ന് ഇറങ്ങി.പെരുനാട് നിന്നും ളാഹയിലേക്കുള്ള പാത അതിമനോഹരം ആണ്. ഇരു വശങ്ങളിലും "PineApple" തോട്ടങ്ങൾ , ളാഹ എസ്റ്റേറ്റും, ചെറിയ വെള്ളച്ചാട്ടവും ഒക്കെ കൂടി യാത്ര പ്രകൃതി രമണീയമാരുന്നു. ഇത് പോലെ ഒരു കാലാവസ്ഥയിൽ , ചെറിയ ചാറ്റൽ മഴയത്തു ,നല്ല ഒരു ഡ്രൈവ് ഫീൽ കിട്ടിയ സന്തോഷത്തിൽ ഞാൻ ളാഹ സത്രം വരെ എത്തി.


ളാഹ ആയപ്പോൾ കയ്യിൽ കൊടി പിടിച്ച ഒരാൾ വണ്ടിക്ക് കൈ കാണിച്ചു നിർത്തി.പാർട്ടി പിരിവുകാർ ആകും എന്ന് ഒറ്റ നോട്ടത്തിൽ തോന്നും. ഞാൻ കാർ ഒന്ന് ഒതുക്കി നിർത്തി. അയാൾ എന്റെ അടുത്തേക്ക് വന്ന ശേഷം എന്നോട് ഇങ്ങനെ പറഞ്ഞു " അന്നദാനമാണ് സാമി, ഇറങ്ങി കഴിച്ചിട്ട് പോ സാമി". പെട്ടെന്നാണ് ഞാൻ ട്രിപ്പിന് ഇറങ്ങിയതല്ല അയ്യനെ തൊഴാൻ പോകുകയാണ് എന്ന് ഓർമ്മ വന്നത്. സ്വാമി ശരണം !

അയ്യപ്പ സേവാ സംഘം മിഥുനം ഒന്ന് പ്രമാണിച്ചു നടത്തുന്ന അന്നദാനം ആരുന്നു അത്. ഞാൻ അവിടെ സ്ഥാപിച്ച ചെറിയ കൂടാരത്തിൽ പോയിരുന്നു , അയ്യനോട് മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് അന്നദാനം കഴിച്ചു. മഴയത്തു നല്ല ചൂട് ചോറും, എരിശ്ശേരിയും കാളനും,അവിയലും തോരനും,പുളിശ്ശേരിയും പപ്പടവും ഒക്കെ വിശന്നപ്പോൾ തന്നെ കിട്ടിയത് ഒരു അനുഗ്രഹം പോലെ തോന്നി.ബൈക്കിൽ വന്ന കുറച്ച്‌ സ്വാമിമാരെ പരിചയപെട്ടു, ഞങ്ങൾ കുറച്ച് നേരം അവിടെ മഴയെ കുറിച്ചു സാംസാരിച്ചിരുന്നു.പമ്പയിലേക്കുള്ള പാതയിൽ മരം വീണു കിടക്കുന്നതായും വണ്ടികൾ കയറ്റി വിടുന്നത് നിയന്ത്രിക്കാൻ തുടങ്ങിയെന്നും അറിഞ്ഞു.നിലയ്ക്കൽ വരെ വണ്ടിയിൽ പോയിട്ട് വണ്ടി അവിടെ പാർക്ക് ചെയ്തിട്ട് KSRTC ബസ്സിന്‌ പോകണം എന്ന് ഏതാണ്ട് മനസ്സിലായി.

അയ്യപ്പ സേവാ സങ്കത്തിന്റെ അന്നദാനം കഴിച്ച് വയറും മനസ്സും ഒരുപോലെ നിറഞ്ഞു ഞാൻ യാത്ര തുടർന്നു. മഴയത്തും ശക്തമായ കാറ്റത്തും അങ്ങിങ്ങായി വലിയ മരങ്ങൾ വീണ് കിടപ്പുണ്ട്. കേരളാ ഫയർ ഫോഴ്സ് വണ്ടികൾ തലങ്ങും വിലങ്ങും പോയി വഴി ശരിയാക്കുന്നുണ്ട്.അയ്യനെ കാണാൻ പോകുമ്പോൾ തടസ്സങ്ങൾ വരുന്നത് സാധാരണയാണ് , മനസ്സിൽ ശരണം വിളിച്ച് കൊണ്ട് നിലയ്ക്കൽ വരെ ഞാൻ സധൈര്യം വണ്ടി കൊണ്ട് എത്തിച്ചു.

നിലയ്ക്കൽ എത്തിയിട്ടും മഴയ്ക്ക് ഒരു കുറവുമില്ല, വണ്ടി നിലയ്ക്കലിൽ പാർക്ക് ചെയ്തു ഞാൻ ബസ്സ് കയറാൻ ആയിട്ട് നടക്കാൻ തുടങ്ങി. കൈയിൽ Fitbit Smart വാച്ച് എടുത്തിട്ട് മല കയറാൻ ഞാൻ സുസജ്ജം.KSRTC ബസ്സിൽ വച്ച് ഒരുപാട് ആന്ദ്രാ സ്വാമിമാരെ പരിചയപെട്ടു ഞങ്ങൾ ഒരുമിച്ചു  യാത്ര തുടങ്ങി.ബസ്സ് പമ്പ എത്തിയപ്പോൾ മഴ നിന്നിരുന്നു, ചായയും ചൂട് പഴം പൊരിയും തേടി ഞാൻ നടന്നു.ചായ കുടിച്ചിട്ട് അധികം വൈകാതെ തന്നെ പോലീസിന്റെ Virtual Que Registration & Verification പൂർത്തിയാക്കി ഞാൻ മല കയറാൻ തുടങ്ങി.

മഴയത്തുള്ള മലകയറ്റം വിചാരിച്ച അത്ര എളുപ്പം ആയിരുന്നില്ല, കൂടാതെ പാതയിൽ മെറ്റൽ പണികൾ നടക്കുന്നത് കൊണ്ട് മുകളിലോട്ട് കയറാൻ എനിക്ക് നല്ല ബുദ്ധിമുട്ട് അനുഭവപെട്ടു.ശരീരം നല്ല പോലെ വിയർത്തു ജലാംശം നഷ്ടപ്പെടുന്നത് മനസ്സിലായി.തമിഴ്‌നാട്ടിൽ നിന്നുള്ള സ്വാമിമാരുടെ ഒരു സംഘം ദാഹജലം വിതരണം ചെയ്യുന്ന സ്ഥലത്തെത്തി ഞാൻ നന്നായി വെള്ളം കുടിച്ചു ഒന്ന് വിശ്രമിച്ചു. അല്പം ക്ഷീണം മാറി നടക്കാൻ തുടങ്ങി ഞങ്ങൾ അപ്പാച്ചിമേട് വരെ നടന്നെത്തി.ഇവിടെ നിന്ന് ഒരു ലൈം സോഡാ കുടിച്ചു വിശ്രമിച്ച് യാത്ര തുടർന്ന്.മലകളും കുന്നുകളും വലിയ മരങ്ങളും ഒക്കെ കണ്ട് പതുക്കെ ഞാൻ സ്വാമിമാരുടെ ഒപ്പം നടന്നു.വളരെ സാവകാശത്തിൽ നടന്ന് മരക്കൂട്ടം വന്ന് അവിടെ നിന്ന് മഴ നനയാതെ  തന്നെ സന്നിധാനം വരെ ഞങ്ങൾക്ക് എത്താൻ പറ്റി. 

        പെട്ടെന്നുള്ള യാത്ര ആയതിനാൽ മാല ഇട്ട് ഇരുമുടി കെട്ടി വരാത്തത് കൊണ്ട് എനിക്ക് സിവിൽ ദർശനത്തിലേക്ക് ആണ് പോകേണ്ടത്.അവിടെ തിരക്ക് കുറവ് ആയതിനാൽ പെട്ടെന്ന് ദർശനം കിട്ടി.ശബരിമല ശാസ്താ ദർശനം എന്റെ കണ്ണുകളെ ഈറനണിയിച്ചു.ഒരു 2 മിനിറ്റ് നേരം അയ്യന്റെ മുന്നിൽ നിന്ന് കൊണ്ട് മനസ്സ് സ്വാമിയിൽ അർപ്പിച്ചപ്പോൾ ജീവിതത്തിൽ കടന്ന് പോകുന്ന എല്ലാ പ്രശ്നങ്ങളും ഒന്നുമില്ലാതെ ആയ പോലെ തോന്നി.  അന്ന് അവിടെ കുറേ ന്യു ജെൻ സ്വാമിമാരെ കൂട്ട് കിട്ടിയ കൊണ്ട് നല്ല കുറേ "Portrait" ഫോട്ടോസ് എടുത്തു.അയ്യനെ തൊഴുതു കഴിഞ്ഞു മഴ വക വക്കാതെ ഞാൻ മാളികപ്പുറത്തേക്ക് നീങ്ങി . 

    മാളികപ്പുറത്തമ്മയുടെ അടുത്തും പോയി അനുഗ്രഹം വാങ്ങിച്ച്, ഭസ്‌മം കൊണ്ട് എന്റെ കൈപ്പത്തി അടയാളം അവിടെ പതിച്ച ശേഷം തിരിച്ചു ഇറങ്ങി.നല്ല ദർശനം കിട്ടിയ സന്തോഷത്തിൽ ആര്യാസിൽ നിന്ന്  ഒരു ചൂട് നെയ് റോസ്‌റ്റും തണ്ണി മത്തൻ ജ്യുസും കുടിച്ച് ഞാൻ സന്നിധാനത്തു നിന്ന് വിട വാങ്ങി. മണികണ്ഠസ്വാമി  ദർശനം ഉള്ളിൽ നൽകിയ പോസിറ്റിവിറ്റിയുമായി ഞാൻ തിരികെ മല ഇറങ്ങാൻ തുടങ്ങിയപ്പോൾ മഴ വീണ്ടും വന്നു. അരവണ പ്രസാദവും വാങ്ങി തലയിൽ ഒരു തോർത്തും കെട്ടി മഴയത്തു വളരെ പെട്ടെന്ന് തന്നെ ഞാൻ മല ഇറങ്ങി വന്നു.പമ്പയിൽ നിന്നും ബസ് കിട്ടി നിലയ്ക്കൽ എത്തി എന്റെ കാറിൽ മഴയത്തു ഡ്രൈവ് ചെയ്ത് രാത്രി 9 മണി ആയപ്പോൾ തന്നെ വീട്ടിൽ തിരിച്ചു എത്തി.

    ഈ മലകയറ്റത്തിലും, കാട്ടിലൂടെ ഉള്ള യാത്രയിലും, പ്രകൃതി ദുരന്തത്തിൽ നിന്നും, കൊറോണോ ആപത്തിൽ നിന്നും , മറ്റു പല ആപത്തിൽ നിന്നും എന്നെ അയ്യപ്പൻ  രക്ഷിച്ചു എന്ന് പറഞ്ഞാൽ അത് മണ്ടത്തരമായിപോകും. 

തത്ത്വമസി

    So, നമ്മളെ രക്ഷിക്കാൻ ആരും വരില്ല, ഒരു ദൈവമും വരില്ല ! സൃഷ്ടാവ് നമ്മളെ സൃഷ്ടിച്ചത് നമ്മുടെ പ്രശ്നങ്ങൾ നമ്മൾ തന്നെ പരിഹരിക്കാൻ ഉള്ള ബുദ്ധിയും കഴിവും ഒക്കെ തന്ന് കൊണ്ടാണ്. എപ്പോഴും നമ്മുടെ ബുദ്ധിയും യുക്തിയും സമയോചിതമായ ഇടപെടലും, ഉചിതമായ തീരുമാനങ്ങളും ആണ് നമ്മുടെ രക്ഷയ്ക്ക് ഉണ്ടാകുക.അല്ലാതെ അന്ത വിശ്വാസങ്ങൾ അല്ല.

മണ്ടത്തരങ്ങൾ കാണിച്ചിട്ട് ദൈവത്തെ കുറ്റപ്പെടുത്തുന്ന എന്റെ പഴയ സ്വഭാവത്തിന് ഈ മലകയറ്റം കൊണ്ട് ഒരു മാറ്റം ഉണ്ടായി ! 

ഇതാണ് തത്ത്വമസി 👌🏻


കര്‍മ, ഭക്തി, ജ്ഞാനയോഗങ്ങള്‍ സമ്മിശ്രമായി സമന്വയിപ്പിച്ചുള്ള ഒരു സാധനയാണ് ശബരിമല തീര്‍ത്ഥാടനം.


            

Coming up Next :അടുത്തത് ഗവി , പീരുമേട് പരുന്തുംപാറ >>>> Gavi 








 



     




Comments

Popular posts from this blog

ആലപ്പുഴയും, ആനവണ്ടിയും ഗവി യാത്രയും !

ഒരു ചായ കുടിക്കാൻ ഡ്രൈവ് പോയിട്ട് 6 ദിവസത്തെ ലോങ്ങ് ട്രിപ്പ് പോയ കഥ !