ഒരു ചായ കുടിക്കാൻ ഡ്രൈവ് പോയിട്ട് 6 ദിവസത്തെ ലോങ്ങ് ട്രിപ്പ് പോയ കഥ !
- Get link
- X
- Other Apps
- At 5PM വീട്ടിൽ നിന്ന് ഇറങ്ങുന്നത് For Tea to THE' LE CAFE' കാക്കാഴം: JULY 7
- അടുത്ത ദിവസത്തെ സൂര്യോദയം കൊച്ചിയിൽ Marina One : JULY 8
- തുടർന്ന് കടമക്കുടി, ചെറായി ബീച്ച് , അങ്കമാലി, അതിരപ്പള്ളി, മലക്കപ്പാറ : JULY 8
- ഷോളയാർ DAM, വാല്പാറ, ആളിയാർ DAM, പൊള്ളാച്ചി, കോയമ്പത്തൂർ : JULY 9
- വെള്ളിയങ്കിരി മല , ഇഷ ,ആദിയോഗി വഴി തിരിച്ചു ആലത്തൂർ ; JULY 10
- നെന്മാറ, പോത്തുണ്ടി, നെല്ലിയാമ്പതി വഴി കൊച്ചി : JULY 11
- തണ്ണീർമുക്കം,കുമരകം, ഇലവീഴാപൂഞ്ചിറ : JULY 12
ഞാൻ എഴുതാൻ പോകുന്നത് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും സന്തോഷകരമായ 6 ദിവസങ്ങളെ പറ്റിയാണ്.എന്റെ ഒരു കൂട്ടുകാരൻ ആയ ഷൈനിലിന്റെ Suzuki Ertiga വണ്ടി കയ്യിൽ കിട്ടിയപ്പോൾ നല്ല ഒരു ചായ കുടിക്കാൻ ആയിട്ട് ഒരു ലോങ്ങ് ഡ്രൈവ് പോകാൻ തീരുമാനിച്ചു.ഇത് പെട്ടെന്നുള്ള തീരുമാനം ആയ കൊണ്ട് ഒരു മുൻകരുതലും എടുത്തിട്ടില്ല,ആകെ ഒരു ട്രൗസറും ടി ഷർട്ടും മൊബൈൽ ചാർജറും മാത്രം ആണ് കൈയിൽ ഉള്ളത്.
"My Solo Foodie Trip Starts Here"
നല്ല മഴയുള്ള ഒരു സായാഹ്നം,വണ്ടി ഞാൻ കോഴഞ്ചേരി-തിരുവല്ല-അമ്പലപ്പുഴ വഴി കാക്കാഴം വരെ നിർത്താതെ ഓടിച്ചു കൊണ്ട് വന്നു അവിടെ ഉള്ള 'THE LE CAFE' ചായ പീടികയിൽ നിർത്തി. ഉന്തുവണ്ടി പോലെ ഉള്ള ഒരു കടയുടെ ഈ വ്യത്യസ്തമായ പേര് കണ്ടിട്ട് എനിക്ക് കൗതുകം തോന്നി,കടയിൽ നല്ല തിരക്കുമുണ്ടായിരുന്നു. ഞാൻ കടയിൽ ചെന്ന് നല്ല ഒരു കറുവ ചായ ഓർഡർ ചെയ്തു.ചായ കിട്ടാൻ 20 മിനിട്ട് എനിക്ക് കാത്തിരിക്കേണ്ടി വന്നു, ഇത്രയും സമയം എടുത്തപ്പോൾ തന്നെ എനിക്ക് ഇത് എന്തോ സ്പെഷൽ ചായ ആണെന്ന് തോന്നിയിരുന്നു.പ്രതീക്ഷിച്ച പോലെ നല്ല ഒരു 'Variety' ചായ കിട്ടി, അത് ആ മഴയത്തു ആസ്വദിച്ച് കുടിച്ചിട്ട് ഈ ചായ പീടികയ്ക്ക് നന്ദി പറഞ്ഞു. ചെറിയ ചായക്കട ആണെങ്കിലും ഇത് Youtube ൽ സ്റ്റാർ ആയതാണ്.
ചായ കുടിച്ചു കഴിഞ്ഞു എന്നത്തേയും പോലെ തിരിച്ചു വീട്ടിലേക്ക് വന്ന് ഉറങ്ങാൻ എനിക്ക് ഒട്ടും മനസ്സ് വന്നില്ല. ഞാൻ നേരെ കൊച്ചിക്ക് വണ്ടി വിട്ടു, സലാം കൊച്ചി ! വണ്ടി കൊച്ചിയിൽ എം ജി റോഡ് ഉള്ള 'Grill Khalifa' വന്നു നിന്നു.നല്ല ഒരു Spicy Al faham ഓർഡർ ചെയ്തു കഴിച്ചു. Kochi യുടെ നൈറ്റ് ലൈഫ് വൈബ് ആസ്വദിക്കാൻ ആയിട്ട് ഞാൻ ഒരു പബ്ബിൽ പോയി ,പക്ഷെ എൻട്രി ഫീസ് ആയിട്ട് രൂപാ ആയിരം ചോദിച്ച കൊണ്ട് അവിടെ കയറിയില്ല. ഞാൻ അന്ന് രാത്രി കൊച്ചിയിൽ തങ്ങി.കൊച്ചിയുടെ ഓരോ ഉടായിപ്പും അടുത്തറിയാവുന്ന കൊണ്ട് ഒന്നിലും ചെന്ന് തല വച്ച് കൊടുത്തില്ല.നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ഞാൻ കൊച്ചിയിൽ എത്തുന്നത്. അതിരാവിലെ 5.30 ക്ക് എണീറ്റു ഞാൻ മറൈൻ ഡ്രൈവ്, മേനക വഴി പച്ചാളം ഉള്ള Shoba City യുടെ Marina One വരെ എത്തി.വണ്ടി അവിടെ ഒതുക്കി നിർത്തിയിട്ടു ഞാൻ നടന്നു,അപ്പോൾ കുറച്ചു പ്രഭാത സവാരിക്കാരെ പരിചയപ്പെട്ടു ,അവരുടെ സഹായത്തോടെ Portrait Photos എടുത്തു Whatsapp സ്റ്റാറ്റസ് ഒക്കെ ഇട്ടു.
"Marina One" is One of My favourite Place in Kochi & I spend almost every evenings here on this Walking bay when i was working in kochi with my friends Fazil & Praveen. ഈ പ്രവീൺ പണ്ട് കടമക്കുടിയെ കുറിച്ച് ഇടയ്ക്കിടെ പറയാറുള്ളത് എനിക്ക് ഓർമ്മ വന്നു. പണ്ട് Gastrology ചികിത്സയ്ക്ക് ആസ്റ്ററിൽ ഉള്ള രമേഷ് ഡോക്ടറെ കാണാൻ പോയപ്പോൾ തന്നെ ആസ്റ്ററിനു അടുത്തുള്ള ഈ സ്ഥലത്തെ പറ്റി കേട്ടിരുന്നു.അങ്ങനെ കടമക്കുടി പോകാൻ തീരുമാനിച്ചു, നേരെ ടോൾ പ്ലാസ വഴി Toll പൈസ അടച്ച് വണ്ടി അങ്ങോട്ടേക്ക് വിട്ടു.
Kadamakkudy Islands
Kadamakkudy Islands is a cluster of fourteen islands: This paradise is an apt spot for a trip. A perfect destination to unwind yourself from the hustle and bustle of city life . Green patches dotting vast water-spread await you in Kadamakkudy, Backwaters, paddy fields, fishing, birds all the charismatic shades and hues of rustic life await visitors at this picture-perfect getaway.This countryside is a live gallery of agricultural activities, fishing ,toddy tapping and prawn farming.
More Details and For Gallery ,Click here : Kadamakkudy
പുട്ടും താറാവിറച്ചിയും കഴിക്കാൻ ഞാൻ കടമക്കുടി പോയി കുറേ തപ്പി നടന്നെങ്കിലും അതിരാവിലെ അവിടെ ദോശ മാത്രമാണ് കിട്ടിയത്. താറാവ് ഇറച്ചി കിട്ടാത്തതിന്റെ വിഷമം ഞാൻ താറാവ് മുട്ട വാങ്ങി കഴിച്ചു പരിഹരിച്ചു.അവിടെ ഞാൻ കണ്ട കാഴ്ചകൾ ഒന്നും വാക്കുകൾ കൊണ്ട് വർണിക്കാൻ എനിക്കറിയില്ല. One Thing I would Like to say to the Public is, Do a trip to "kadamakkudy" once in your lifetime, you will never regret it.
ബീച്ച് വൈബ്
കടമക്കുടി വേണ്ടുവോളം കണ്ട് ആസ്വദിച്ച് കഴിഞ്ഞു ഇതിനു സമാനമായ ഒരു സ്ഥലം എനിക്ക് ഓർമ്മ വന്നു.നമ്മുടെ ചെറായി ബീച്ച്, അങ്ങനെ ഞാൻ ഉത്സാഹത്തോടെ വണ്ടി ചെറായിക്ക് വിട്ടു.ബീച്ച് വൈബ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് അന്യായ വൈബ് ആണ് ചെറായി എത്തിയപ്പോൾ എനിക്ക് കിട്ടിയത്.
ചെറായി പോകുന്ന വഴി റോഡിനു ഇരുവശത്തും ബോട്ടിംഗ് സ്പോട്ട് ഉണ്ട്,അതിമനോഹരമാണ് ചെറായി കൂടിയുള്ള ബോട്ടിംഗ്.ചെറായി ബീച്ചിലെ തെങ്ങിൻ തോപ്പുകൾ കാണാൻ നല്ല ഭംഗിയാണ്.ഞാൻ ചെന്നപ്പോൾ അവിടെ ഒരു ടൂർ ടീമിനെ കണ്ടു , തമിഴ്നാട് നിന്നുള്ള ഒരു Womens കോളജിലെ ഒരു ടീച്ചറും കുറച്ചു പെൺകുട്ടികളും, അവർ അവിടെ ചിരിച്ചും കളിച്ചും കുറേ ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു.അവരവിടെ ഡാൻസും പാട്ടും റീൽസ് പിടുത്തവുമാരുന്നു.നാട്ടുകാര് മൊത്തം ഇവരുടെ റീൽസ് പിടുത്തം നോക്കി നിക്കുവാണ്. ഞാനും സ്വന്തമായി രണ്ട് റീൽസ് എടുത്തു, പിന്നെ ഒരു കൂളിംഗ് ഗ്ളാസ് വച്ച് കുറെ സെൽഫിയും എടുത്തു.
About Cherayi Beach: നീന്തൽക്കാരുടെ പറുദീസാ എന്നറിയപ്പെടുന്ന ചെറായി കടല്ത്തീരം എറണാകുളം നഗരത്തിനു സമീപമുള്ള വൈപ്പിൻ ദ്വീപിന്റെ ഭാഗമാണ്. തീരമതിരിടുന്ന തെങ്ങിൻ തോപ്പുകളും, കടലോരത്തെ ചീന വലകളും ചെറായി കടല്ത്തീരത്തിന്റെ മനോഹാരിത വര്ദ്ധിപ്പിക്കുന്നു. സ്വാദേറിയ കടൽ വിഭവങ്ങൾ ലഭ്യമാകുന്ന തട്ടുകടകൾ ധാരാളമുണ്ടിവിടെ. ഭാഗ്യമുണ്ടെങ്കിൽ ഡോൾഫിനുകളെയും കാണാം. അടുത്ത കാലത്താണ് ചെറായിയിൽ ഹോട്ടലുകളും റിസോർട്ടുകളും പ്രവർത്തനം തുടങ്ങിയത്. അതോടെ ഇങ്ങോട്ടുളള സഞ്ചാരികളുടെ എണ്ണവും വര്ദ്ധിച്ചിട്ടുണ്ട്.
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: എറണാകുളം സൗത്ത്
അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 20 കി. മീ.
ചെറായി നിന്ന് തിരിച്ചു വീട്ടിലേക്ക് പോകാം എന്ന് കരുതി വണ്ടി പെട്രോൾ പമ്പിലേക്ക് വിട്ടു.അവിടെ പോകാൻ ഇറങ്ങിയപ്പോൾ ചെറായി ബീച്ചിൽ വച്ച് ഒരു ടീമിനെ പരിചയപെട്ടു,അവർ എനിക്ക് കുറച്ച് ഫോട്ടോസ് ഒക്കെ എടുത്തു തന്നു. അവർ അതിരപ്പിള്ളി നിന്ന് വരികയാരുന്നു.ഇത് കേട്ട എനിക്ക് വീട്ടിലോട്ട് പോകുന്ന മനസ്സ് മാറി അതിരപ്പിള്ളിക്ക് പോകാൻ പെട്ടെന്ന് ഒരു ഉൾവിളി വന്നു.
മാറി ഉടുക്കാൻ എന്റെ കൈയിൽ വേറെ ഒരു തുണി പോലും ഇല്ല , പക്ഷെ ഞാൻ പിന്മാറിയില്ല, So തുണി നമുക്ക് പോകുന്ന വഴിക്കു വാങ്ങാമെന്ന് തീരുമാനിച്ചു , വണ്ടി Full Tank പെട്രോൾ അടിച്ചിട്ട് ചാലക്കുടിക്ക് വിട്ടു.പോകുന്ന വഴി അങ്കമാലിയിൽ ഉള്ള ഒരു ഉഗ്രൻ Restaurant il കയറി ഫുഡ് അടിച്ചു; നല്ല ഫിഷ് BBQ & പനീർ ടിക്ക ,It was so Tasty, Bab Arabia: Alibaba & 41 Dishes. I will Reccomend you guys to try this restaurant.
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ 'അതിരപ്പിള്ളി'
Photo taken by @renjithisback at Athirapilly |
വണ്ടി ചാലക്കുടി Dream World എത്തി,അവിടുന്നു അതിരപ്പിള്ളി റൂട്ടിൽ പോകുമ്പോൾ നല്ല സൂപ്പർ മഴയാരുന്നു. നല്ല ഫുഡ് അടിച്ചതും മഴയത്തു ഡ്രൈവ് ചെയ്തതും എല്ലാം കൂടി ഒരു ചെറിയ ക്ഷീണം അനുഭവപെട്ടു. കുറച്ചു നേരം അതിരപ്പിള്ളിയിൽ വണ്ടി നിർത്തിയിട്ടിട്ട് ഒന്ന് വിശ്രമിച്ചു. പിന്നെ വെള്ളച്ചാട്ടം കാണാൻ Entry Ticket എടുത്തു പതുക്കെ നടക്കാൻ തുടങ്ങി.കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി.
കാലവർഷം കനത്തതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്കാണ്.ഇവിടെയെത്തുന്ന സഞ്ചാരിയുടെ മനം കുളിർപ്പിക്കുന്ന സാന്നിദ്ധ്യമാണ് അതിരപ്പിള്ളി. അതിരപ്പിള്ളി വെളളച്ചാട്ടത്തിലേക്കുളള പടവുകളിറങ്ങുമ്പോൾ നിഗൂഢമായൊരു ശാന്തി നിങ്ങളെ വന്നുപൊതിയും. എൺപതടി ഉയരത്തിൽ നിന്നു പാറക്കെട്ടിലേക്കു വീണു ചിതറുന്ന ജലത്തിന്റെ മാസ്മരികതയിൽ മനസ്സിലെ വിഷമങ്ങൾ ദുഃഖങ്ങൾ എന്തൊക്കെയുണ്ടോ ,അത് എന്തിനെയും തച്ചുതകർക്കാനുളള കരുത്ത് ഇതിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
തൃശൂർ നഗരത്തിൽ നിന്നും 63 കിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി പശ്ചിമ ഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ്. ഷോളയാർ വനമേഖലയുടെ കവാടമാണ് അതിരപ്പിള്ളി. അതിരപ്പിള്ളിയിൽനിന്നും കഷ്ടി അഞ്ചു കിലോമീറ്റർ അകലെയാണ് വിഖ്യാതമായ വാഴച്ചാൽ വെള്ളച്ചാട്ടം. ചടുലതാളമാണ് അതിരപ്പിള്ളിക്ക് എങ്കില് ആരെയും മയക്കുന്ന മദാലസ ഭാവമാണ് വാഴച്ചാലിന്.അതിരപ്പിള്ളി വന്നപ്പോൾ തന്നെ വാഴച്ചാൽ,മലക്കപ്പാറ, ഷോളയാർ പ്ലാൻ മനസ്സിൽ ഉണ്ടാരുന്നു.
ഞാൻ കുറച്ചു ഫ്രീക്ക് ബൈക്കർമാരുടെ ടീമിൽ കൂടെ കൂടി അവരുടെ കൂടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ടോപ് വ്യൂ കാണാൻ ആയി നടന്നു നീങ്ങി.മഴത്തുള്ള ആ നടത്തം എനിക്ക് കോളജിൽ പഠിക്കുമ്പോൾ വയനാട് പോയ ഓർമയെ സമ്മാനിച്ചു.തുടർന്ന് വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള വ്യൂ കാണാൻ ആയി മലയിറങ്ങി , അവിടെ ആണ് "Ravan" സിനിമ ഷൂട്ട് ഒക്കെ നടന്നത്.തിരക്ക് കൂടാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് ഞാൻ അവിടെ നിന്നും തിരിച്ചു ഇറങ്ങി ഒരു ചൂട് ചായ കുടിച്ചിട്ട് വാഴച്ചാൽ ചെക്ക് പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങി.
അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് 5 കിലോമീറ്റർ മുകളിലായി ഉള്ള വെള്ളച്ചാട്ടമാണ് വാഴച്ചാൽ. അതിരപ്പള്ളിയിൽ നിന്ന് വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്കുള്ള റോഡിന് വീതി കുറവാണെങ്കിലും നല്ല രീതിയിൽ കല്ലിട്ടിട്ടുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ, വാഴച്ചാൽ വെള്ളച്ചാട്ടം വളരെ ശാന്തമായ ഒരു വെള്ളച്ചാട്ടമാണ്, അത് പാറക്കെട്ടുകളിൽ നിന്ന് ശാന്തമായി താഴേക്ക് പതിക്കുന്നു. എന്നിരുന്നാലും, പച്ചപ്പ് നിറഞ്ഞ ഷോളയാർ റിസർവ് ഫോറസ്റ്റിന്റെ അരികിൽ, ചുറ്റും പച്ചപ്പ് നിറഞ്ഞ മരങ്ങളും നിങ്ങൾക്ക് കൂട്ടുകൂടാൻ ധാരാളം കുരങ്ങുകളും ഉള്ള വളരെ മനോഹരമായ ഒരു ക്രമീകരണത്തിലാണ് ഇത്. വഴുക്കലുള്ള പാറകളിലേക്ക് ആളുകൾ കയറുന്നത് തടയാൻ ഒഴുകുന്ന വെള്ളത്തിന് ചുറ്റും വേലിയുണ്ട്. മഴക്കാലത്ത് വെള്ളച്ചാട്ടം പൂർണ ശക്തിയിലാണ്.
ബൈക്കർസ് ടീമിനെ ഫോറസ്ററ് കാർ വന്നു തിരിച്ചു പോകാൻ പറഞ്ഞു.രാത്രി സമയം ബൈക്ക് യാത്ര ഇവിടെ നിരോധിച്ചിരുക്കുന്നു.മലക്കപ്പാറ റോഡ് സ്ഥിരം കാട്ടാന ഇറങ്ങുന്നതാണ് ,അത് കൊണ്ട് അധികം വൈകാതെ മലക്കപ്പാറ എത്താൻ ആയിട്ട് ഞാൻ വാഴച്ചാൽ നിന്നും പെട്ടെന്നു ഇറങ്ങി.
മലക്കപ്പാറ യാത്രയിൽ കാട്ടാന കൂട്ടത്തെ കണ്ടു , കാട്ട് പോത്തിന്റെ കൂട്ടത്തെ കണ്ടു , മ്ലാവിനെയും കണ്ട് ഇങ്ങനെ ഷോളയാർ വാൽവ് ഹൌസ് വരെ എത്തി.അപ്പോൾ എന്നെ ക്രോസ്സ് ചെയ്തു നമ്മുടെ ആനവണ്ടി ചാലക്കുടിക്ക് പോകുന്നുണ്ടായിരുന്നു.
എസ്റേറ്റുകളുടെ ഭംഗി ആസ്വദിച്ചു ഞാൻ മെല്ലെ മെല്ലെ തമിഴ്നാട് ബോർഡർ വരെ എത്തി.ഇനി കാണാനുള്ള പ്രധാന സ്ഥലം ഷോളയാർ ഡാമാണ്.എനിക്ക് വഴിയിൽ വച്ച് ഒരു സർക്കാർ ജീവനക്കാരുടെ ടീമിനെ കിട്ടി.അവരുമൊത്തു ഡാമിൽ കുറച്ചു നേരം മിണ്ടിയും പറഞ്ഞുമിരുന്ന് സമയം പോയി.അവരെ പരിചയപ്പെട്ടത് കൊണ്ട് Valpara യും പൊള്ളാച്ചി റൂട്ട് വഴിയുള്ള സ്ഥലങ്ങളെ പറ്റി ചോദിച്ചറിയാൻ പറ്റി.
ഡാമിലെ കാഴ്ച്ചകളെ കാൾ എന്നെ ആകർഷിച്ചത് അവിടത്തെ ശബ്ദത്തെ ആണ്. ആ മാസ്മരിക ശബ്ദം എന്നെ എവിടേക്കൊക്കെയോ കൊണ്ട് പോയി. അവിടെ വണ്ടി നിർത്തി ഇട്ടിട്ട് ഞാൻ കുറച്ചു സമയം ഒറ്റക്ക് ഇരുന്ന് ആലോചിച്ചു. പ്രകൃതി നമുക്ക് നൽകുന്ന ഈ വിസ്മയ അനുഭൂതി ഞാൻ അനുഭവിക്കാൻ എന്റെ ആയുസ്സിന്റെ 30 വർഷം ഞാൻ കാത്തിരിക്കേണ്ടി വന്നല്ലോ എന്നോർത്തു വിഷമിച്ചു, അതും സൗദിയിലെയും ഖത്തറിലേയും മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെട്ട് കാശുണ്ടാക്കി മനസ്സ് മടുത്തിട്ട് ഇവിടം വരെ ഒറ്റക്ക് വരേണ്ടി വന്നു എന്നൊക്കെ ഓരോന്ന് ഓർത്തപ്പോൾ നാടോടിക്കാറ്റിലെ ആ പഴയ ഡയലോഗ് എനിക്ക് ഓർമ്മ വന്നു. ''എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ''
മഴയത്തു വണ്ടി ഓടിച്ചു ഞാൻ റൂട്ട് തെറ്റി വാല്പാറ റോഡിൽ നിന്ന് മാറി എവിടെയോ പോയി.അങ്ങനെ കുറച്ചു പോയപ്പോൾ ഒരു പ്രായം ആയ അപ്പച്ചനെ കണ്ട് വഴി ചോദിച്ചു.അദ്ദേഹത്തിന്റെ പേര് പരമശിവം എന്നാണു, സ്വദേശം ശിവകാശിയും , വാല്പാറ എസ്റ്റേറ്റിൽ 40 കൊല്ലമായിട്ട് സ്ഥിര താമസവും ആണ്.അദ്ദേഹം വാല്പാറ ബാങ്കിലേക്ക് പെൻഷൻ വാങ്ങാൻ ആയിട്ട് നടന്നു പോകുകയാണ്, അത് കൊണ്ട് ഞാൻ പുള്ളിയെ എന്റെ കൂടെ കൂട്ടി. ഒറ്റ നോട്ടത്തിൽ ഞാൻ പക്കാ ഡീസന്റ് ആണെന്ന് പരമശിവനും, പുള്ളി ഒരു പാവം ശുദ്ധനാണെന്ന് എനിക്കും കണക്ട് ആയി. അത് കൊണ്ട് ഞാൻ തന്നെ ബാങ്കിൽ കൊണ്ടാക്കാം എന്നും എനിക്ക് സ്ഥലങ്ങളും വഴിയും പറഞ്ഞ് തരാൻ ആയിട്ട് ആവശ്യപ്പെട്ടു,അത് അപ്പച്ചന് സന്തോഷം ആയി.പിന്നീട് ഉള്ള എന്റെ ട്രിപ്പ് പരമശിവന്റെ ഒപ്പമായി. ഞങ്ങൾ ഒരുമിച്ച് ട്രിപ്പ് പ്ലാൻ ചെയ്തു കരിമല കയറാൻ പോയി.ഒറ്റയ്ക്കുള്ള യാത്രയിൽ എനിക്ക് സംസാരിക്കാൻ ഒരു പങ്കാളിയെ കിട്ടിയ സന്തോഷത്തിൽ ഞങ്ങൾ സംസാരിച്ചു നീങ്ങി.
അങ്ങനേ വാൽപ്പാറയിലെ തെയില തോട്ടങ്ങളിലെ അതിമനോഹരമായ കാഴ്ചകൾ ഞാൻ മഴയത്തു വണ്ടിയിൽ പരമശിവന് ഒപ്പം ഇരുന്നു കണ്ടു. Facebook ലെ സഞ്ചാരി ട്രാവൽ ഫോറം കണ്ടിട്ട് ആണ് എനിക്ക് വാൽപ്പാറ മലക്കപ്പാറ യാത്ര കമ്പം വന്നത്.ആനക്കട്ടി ക്ക് പോകുന്ന ഒരു TNRTC ബസ് ഞങ്ങക്ക് എതിരെ വരുന്നുണ്ടാരുന്നു, തമിഴ്നാട് ട്രാൻസ്പോർട് ബസ് കണ്ടിട്ട് എനിക്ക് നമ്മുടെ കെ എസ് ആർ ടി സി യോട് ഒരു ബഹുമാനം തോന്നി.KSRTC മലക്കപ്പാറ വരെ ഉള്ളു.അത് കഴിഞ്ഞു Kerala ബസ് ഇല്ല, കൂടുതലും ബൈക്കർമാരാണ് വാല്പാറ പൊള്ളാച്ചി ട്രിപ്പ് അടിക്കാൻ ആയി വരുന്നത്.
Comments
Post a Comment