മുന്തിരി തോട്ടങ്ങളും , കുമളി തേനി യാത്രയും !

 

Snap taken by @renjithisback from Grape Gardens,Cumbam


    എന്റെ ചെറുപ്പകാലം തൊട്ട് തന്നെ മുണ്ടക്കയം, വണ്ടിപ്പെരിയാർ, കുട്ടിക്കാനം, കുമളി, കമ്പം വഴി തേനി യാത്ര സ്ഥിരം ആയിട്ട് എല്ലാ കൊല്ലവും ഞങ്ങൾ കുടുംബത്തോടൊപ്പം  പോകാറുള്ളതാണ്. അമ്മയുടെയും അച്ഛന്റെയും സ്വന്തം നാട് തേനിക്ക് അടുത്തുള്ള ഒരു ഗ്രാമമാണ്.ഞാൻ ജനിച്ചതും തേനിയിൽ തന്നെ ഒരു ഹൈറേഞ്ജിലാണ് (KADAMALAIKUNDU). ജനിച്ചു വീണത് കുന്നും മലയും കൊണ്ട് സമ്പന്നമായ സ്ഥലം ആയകൊണ്ട് എനിക്ക് HILL TREKKING എന്നും പ്രിയപ്പെട്ടതാണ്. കേരളത്തിലെ പോലെ തന്നെ പച്ചപ്പും ഹരിതാഭയും ഒട്ടും കുറവില്ലാത്ത നല്ല കാലാവസ്ഥ ഉള്ള സ്ഥലമാണ് തേനിയും.

My Birth Place "KADAMALAIKUNDU" 



ഈ അവധിക്കാലത്തു തന്നെ 2 തവണ ഞാൻ തേനി ട്രിപ്പ് പോവുകയുണ്ടായി. അതിന്റെ വിശേഷങ്ങൾ നിങ്ങളോട് പങ്ക് വക്കാൻ ഞാൻ ആഗ്രഹിക്കുന്നു.കുമളി തേക്കടി യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് ഒരു സഹായം ആകുന്ന പോലെ വിവരങ്ങൾ ഞാൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിൽ ആദ്യത്തെ തേനി ട്രിപ്പ് ഞാൻ കുടുംബത്തോടൊപ്പം പുറപ്പെടുന്നത് ഒരു ഞായറാഴ്ച്ച ദിവസമാണ്.പുനലൂർ തെന്മല റൂട്ടിൽ പോകാൻ ഇരുന്നപ്പോൾ കൂട്ടുകാരൻ പറഞ്ഞു ആ "റോഡ് മൊത്തം കുഴിയാണ് " പക്ഷെ റാന്നി എരുമേലി കുമളി റോഡ് വഴി പോയാൽ സൂപ്പർ ആണ് എന്ന്. അങ്ങനെ ഞങ്ങൾ കുടുംബത്തോടെ വീട്ടിൽ നിന്ന് പുറപ്പെട്ടു.മഴ ഉണ്ടെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ ,എന്റെ ഈ മൺസൂൺ ട്രിപ്പ് മൊത്തം ഏതാണ്ട്  90 % മഴയത്തായിരുന്നു .റാന്നി-മുവ്വാറ്റുപുഴ ദേശിയ പാത അടിപൊളി ,നല്ല പുതിയ റോഡും Ertiga വണ്ടിയും കിട്ടിയ കൊണ്ട് ഞാൻ എരുമേലി വരെ വന്നത് അറിഞ്ഞില്ല.

 

[The Main Eastern Highway is the lifeline of the high range townships of the Travancore region of Kerala state, India. It is also known as Punalur-Muvattupuzha Highway. Main Eastern Highway is categorized as State Highway - 08 ( SH-08 )of Kerala. It is the second longest State Highway of Kerala covering a distance of 153.6 km. The districts it passes through are Kollam, Pathanamthitta, Kottayam, Idukki and Ernakulam.]

വളഞ്ഞങ്ങാനം വെള്ളച്ചാട്ടം

 

എരുമേലി പള്ളിയിലെ വഞ്ചിയിൽ പൈസ ഇട്ടിട്ട് ഞങ്ങൾ തേക്കടി ലക്ഷ്യമാക്കി നീങ്ങി.വണ്ടിപ്പെരിയാർ വന്നു കുറച്ചു Purchasing ഒക്കെ കഴിഞ്ഞു ഞങ്ങൾ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിൽ  എത്തി. കട്ടപ്പന കോട്ടയം റൂട്ടിൽ മുറിഞ്ഞ പുഴയ്ക്ക് സമീപമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഴക്കാലമായതോടെ കോടമഞ്ഞിനെ വകഞ്ഞുമാറ്റി, തണുപ്പിൽ വിറങ്ങലിച്ചുവേണം ഇവിടേക്ക് എത്താൻ.നിരവധി ആളുകളാണ് ഇവിടെ എത്തി വെള്ളച്ചാട്ടത്തിൽ ദൃശ്യങ്ങൾ പകർത്തുന്നത്. പാറക്കെട്ടുകളിൽ തട്ടി നുരഞ്ഞു പതഞ്ഞു താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കണ്ടാൽ സഞ്ചാരികളെ മാടി വിളിക്കുന്നതു പോലെ തോന്നും.അവിടെ നിന്ന് ഞങ്ങൾ നേരെ പോയത് തേക്കടി Spice Garden-ലേക്ക് ആണ്. 




Thekady Spice Garden  – Attractions

Spice and Ayurvedic Garden is an ISO 9001-2015 Certified service and there are different spices cultivated in various sections of this spice every plantation which adds a beautiful aroma to the region. A wide range of spices like Cardamom, Pepper, Cloves, Cinnamon, Nutmeg etc. and Herbs like Aloe Vera, Red Sandal, Amla, Lemon, Grass, Eucaluptus, Vetrivert, etc. and a wide range of Orchids and flowers. An immense bird watching opportunities are always encountered with this spice plantation visit. As a tourist on a Kerala holiday, you are even allowed to taste these various spices, while breathing the fragrant air. The area is also covered by tea estates surrounded by dense forests, which are also a favorite tourist attraction. Tea of various types and qualities are found here.

  

Comments

Popular posts from this blog

Intro ; ആമുഖം; മൺസൂൺ യാത്രയുടെ ഓർമ്മകൾ !

ഒരു ചായ കുടിക്കാൻ ഡ്രൈവ് പോയിട്ട് 6 ദിവസത്തെ ലോങ്ങ് ട്രിപ്പ് പോയ കഥ !

Stress Relief & Nutrition